Crime: ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം; സംഭവം കൊല്ലത്ത്

6th class student brutally beaten by teacher: ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈദ് രാജീവിനാണ് അധ്യാപകന്റെ മർദ്ദനമേറ്റത്.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 01:54 PM IST
  • ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈദ് രാജീവിനാണ് മർദ്ദനമേറ്റത്.
  • ട്യൂഷൻ സെന്റർ അധ്യാപകനായ റിയാസാണ് കുട്ടിയെ മർദ്ദിച്ചത്.
  • അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതി നൽകി.
Crime: ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് ട്യൂഷൻ സെന്റർ അധ്യാപകൻ വിദ്യാ‍ർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈദ് രാജീവിനാണ് മർദ്ദനമേറ്റത്. ട്യൂഷൻ സെന്റർ അധ്യാപകനായ റിയാസാണ് കുട്ടിയെ മർദ്ദിച്ചത്. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് റിയാസ്. അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതി നൽകി.

ALSO READ: തിരുവനന്തപുരത്തെ ബോംബാക്രമണം; മൂന്നുപേർ കസ്റ്റഡിയിൽ!

റാന്നിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: റാന്നി ഉതിമൂട് വെളിയവയൽപടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനവും രതീഷ് സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം മുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രതീഷിന്റെ സുഹൃത്ത് അഭിജിത്തിനേയും കന്യാസ്ത്രീ ഡോണയെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. കന്യാസ്ത്രിമരായ റോസിറ്റയിൽ, ഡേസിമരിയ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News