കാസര്‍ഗോഡ് ഇരട്ടക്കൊലപതകം: ഒളിവിലായിരുന്ന എട്ടാം പ്രതി അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ്‌ ഇയാള്‍ പിടിയിലായത്.   

Updated: May 16, 2019, 07:40 AM IST
കാസര്‍ഗോഡ് ഇരട്ടക്കൊലപതകം: ഒളിവിലായിരുന്ന എട്ടാം പ്രതി അറസ്റ്റില്‍

കാസര്‍ഗോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍.  ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ഇന്ന് പുലര്‍ച്ചെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ്‌ ഇയാള്‍ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് വിദേശത്തേയ്ക്ക് കടന്നിരുന്നു.

സുബീഷിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതിനിടെയാണ് ഇന്ന് അറസ്റ്റുണ്ടായത്. 

കാസര്‍ഗോഡ് പെരിയയിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ഫെബ്രുവരി 17 ന് ആണ് മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷിന് തലയ്ക്കും ശരത് ലാലിന് ശരീരമാസകലവും വെട്ടേറ്റിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ഇരുവരും മരിച്ചിരുന്നു.