Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

Sreenath Bhasi:  എ.ബി ബിനിൽ ആണ് പൊങ്കാലയുടെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 04:17 PM IST
  • ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രമാണ് ഒരുക്കുന്നത്
  • ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം ആരംഭിക്കും
Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രം പൊങ്കാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇന്ദ്രൻസ്, ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സുധീർ കരമന, സുധീർ, അലൻസിയർ, റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ, സോഹൻ സീനുലാൽ, യാമിസോന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോണ തോമസ്, ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ് നിർമാതാക്കൾ. ഛായാഗ്രഹണം: തരുൺ ഭാസ്കരൻ. എഡിറ്റർ: കപിൽകൃഷ്ണ. സംഗീതം: രഞ്ജിൻ രാജ്.

ALSO READ: രമ്യ നമ്പീശന്റെ ശബ്ദത്തിൽ പുതിയ ​ഗാനം; "ചിത്തിനി" സിനിമയിലെ പ്രൊമോ സോം​ഗ് പുറത്തിറക്കി

പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത്  നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം വൈപ്പിൻ, ചെറായി പ്രദേശങ്ങളിൽ ആരംഭിക്കുന്നു. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News