Nirmala Sitharaman: നിർമല സീതാരാമന് മുമ്പിൽ മാപ്പപേക്ഷിക്കുന്ന ഹോട്ടലുടമ;വിഡിയോ പ്രചരിപ്പിച്ച പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി

ജിഎസ്ടിയെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിയോട് മാപ്പ് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 02:34 PM IST
  • ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ ജിഎസ്ടി ഈടാക്കുന്നതിനെയായിരുന്നു ശ്രീനിവാസൻ വിമർശിച്ചത്
  • സംഭവത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ക്ഷമ ചോദിച്ചു
  • നിർമല സീതാരാമൻ ശ്രീനിവാസനെ വിമർശിക്കുകയും തെറ്റായ വാദമാണെന്ന് വിശദമാക്കുകയും ചെയ്തു
Nirmala Sitharaman: നിർമല സീതാരാമന് മുമ്പിൽ മാപ്പപേക്ഷിക്കുന്ന ഹോട്ടലുടമ;വിഡിയോ പ്രചരിപ്പിച്ച പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി

കേന്ദ്ര മന്ത്രി നിർമല സീതാരാമനോട് ഹോട്ടലുടമ മാപ്പ് പറയുന്നതിന്റെ വി‍ഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി പ്രവർത്തകനെ പുറത്താക്കി ബിജെപി. തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ, ജിഎസ്ടിയെ വിമർശിച്ചതിന്റെ പേരിൽ മാപ്പ് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായതിനെ തുടർന്നാണ് പാർട്ടി നടപടിയെടുത്തത്.

തമിഴ്നാട് സിം​ഗനല്ലൂർ മണ്ഡൽ പ്രസിഡന്റ് ആർ. സതീഷിനെ പദവിയിൽ നിന്നും പാ‍ർട്ടി അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് ജെ. രമേഷ് കുമാർ വാർത്താക്കുറിപ്പ് ഇറക്കി. 

Read Also:  ജനവിധിയോടെ തിരിച്ച് വരും; രാജി പ്രഖ്യാപിച്ച് കെജ്രിവാൾ

കോയമ്പത്തൂർ സൗത്ത് ബിജെപി എംഎൽഎ വാനതി ശ്രീനിവാസന്റെ സാനിധ്യത്തിലായിരുന്നു നിർമല സീതാരാമനും ശ്രീനിവാസനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സംഭവത്തിൽ രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ക്ഷമാപണവുമായി മുന്നോട്ട് വന്നു.

കോയമ്പത്തൂരിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത വ്യവസായ സംരംഭകരുടെ യോ​ഗത്തിൽ തമിഴ്നാട് അസോസിയോഷനെ പ്രതിനിധാനം ചെയ്ത് ശ്രീനിവാസനാണ് പങ്കെടുത്തത്. ഈ പരിപാടിയിൽ വച്ചായിരുന്നു ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ ജിഎസ്ടി ഈടാക്കുന്നതിനെ വിമർശിച്ച് ശ്രീനിവാസൻ സംസാരിച്ചത്. 

ഹോട്ടലുകളിൽ ബണ്ണിന് ജി.എസ്.ടി. ഇല്ല. എന്നാൽ ബണ്ണിൽ ക്രീം പുരട്ടിയാൽ 18 ശതമാനം ജി.എസ്.ടി. അടയ്ക്കണം. അതുകൊണ്ട് ഹോട്ടലുകളിൽ വരുന്നവർ ബണ്ണും ക്രീമും വേറെയായി വാങ്ങിക്കുന്നതായി ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ നിർമല സീതാരാമൻ ശ്രീനിവാസനെ വിമർശിക്കുകയും തെറ്റായ വാദമാണെന്ന് വിശദമാക്കുകയും ചെയ്തു. ഇതിനുശേഷമാണ് വ്യാഴാഴ്ച രാവിലെ ആർ. ശ്രീനിവാസൻ മന്ത്രിയെ നേരിട്ടുകണ്ട് മാപ്പുപറഞ്ഞത്. ശ്രീനിവാസനെക്കൊണ്ട് സമ്മർദം ചെലുത്തി ബി.ജെ.പി. നേതാക്കൾ മാപ്പുപറയിപ്പിച്ചുവെന്ന് ആരോപണം ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News