കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും മൂന്നു കിലോ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ കോഴിക്കോട് നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.
മിക്സിക്കുള്ളിലെ മോട്ടോറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മോട്ടോര്‍ പൊട്ടിച്ചാണ് സ്വര്‍ണക്കട്ടി മിക്സിക്കുള്ളില്‍ സൂക്ഷിച്ചത്. ഡിആര്‍ഐ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ശബരീശ് പിള്ളയുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.