ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ മൂത്രാശയത്തിൽ കണ്ടെത്തിയത് 500 ഗ്രാം ഭാരമുള്ള കല്ല്

മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും കാരണം പല  തരം ചികിത്സകൾക്ക് വിധേയനായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 08:05 PM IST
  • 27 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്നാണ് കല്ല് നീക്കം ചെയ്തത്.
  • നിംസ് മെഡിസിറ്റിയിലായിരുന്നു ചികിത്സ
  • യൂറോളജിസ്റ്റ് ഡോ.കെ. നവീന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ
ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ മൂത്രാശയത്തിൽ കണ്ടെത്തിയത് 500 ഗ്രാം ഭാരമുള്ള കല്ല്

നെയ്യാറ്റിൻകര :മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം വലുപ്പമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ 27 വയസ്സുള്ള  യുവാവാണ് കഴിഞ്ഞ കുറെ മാസങ്ങളായി  മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും കാരണം പല  തരം ചികിത്സകൾക്ക് വിധേയനായത്. 

എന്നാൽ രോഗത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല . തുടർന്നാണ് നിംസ് മെഡിസിറ്റിയിലെ  യൂറോളജി വിഭാഗത്തിൽ എത്തുന്നത്. നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.കെ. നവീന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കുകയും മൂത്ര സഞ്ചിയിൽ കല്ല് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. 

ALSO READ: സന്ദർശകർ വണ്ടറടിക്കും..! അത്ഭുതങ്ങൾ ഒളിപ്പിച്ച് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള

തുടർന്ന് ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുക്കുകയായിരുന്നു. 500 ഗ്രാം തൂക്കമുള്ള കല്ലാണ് നീക്കം ചെയ്തത് ഇത്തരത്തിൽ കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തിനെ വരെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് കൃത്യസമയത്ത് ചികിത്സ നൽകിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News