മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി

ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്.   

Last Updated : Oct 26, 2018, 04:53 PM IST
മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി

ബംഗളൂരു: അര്‍ബുദരോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണകോടതി അനുമതി നല്‍കി. 

ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.

കഴിഞ്ഞ കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മദനിയുടെ മാതാവ് അസ്മാ ബീവിക്ക് രോഗം മൂര്‍ഛിക്കുകയും ശരീരത്തിന്‍റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ച കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും പറഞ്ഞ് മദനി ഹര്‍ജി നല്‍കിയിരുന്നു. 

ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചത്.

Trending News