തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയത്. വിപണിയിൽ ഇതിന് 2 ലക്ഷത്തോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
തമിഴ്നാട് റേഷൻ കടകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്നാണ് വിവരം. മണ്ണെണ്ണ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യാജ ബോർഡുകളും സ്ഥാപിച്ചിരുന്നു. പിടിച്ചെടുത്ത മണ്ണെണ്ണ അമരവിളയിലെ സപ്ലൈകോയുടെ ഗോഡൗണിലേക്ക് മാറ്റി. സംഭവ സമയം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത വാഹനം പാറശ്ശാല പോലീസിന് കൈമാറി. ഈ വാഹനത്തിന് ഒരുവിധ ഫിറ്റ്നസും ഇല്ല എന്ന് പോലീസ് പറഞ്ഞു. വാഹന ഉടമയെ ഉൾപ്പെടെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ALSO READ: ഓടുന്ന ട്രെയിനിൽ നിന്ന് പിടിവിട്ടു; മദ്ധ്യവയസ്കനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി പോലീസുകാരൻ
കണ്ണൂരിൽ അനധികൃത മദ്യവിൽപ്പനക്കാരൻ എക്‌സൈസ് പിടിയിൽ; 13.5 ലിറ്റർ പുതുച്ചേരി മദ്യം കസ്റ്റഡിയിലെടുത്തു
കണ്ണൂർ: കണ്ണൂരിൽ അനധികൃത മദ്യവിൽപ്പനക്കാരൻ എക്‌സൈസ് പിടിയിൽ. സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പട്രോളിംഗിനിടെ ഏര്യം എന്ന സ്ഥലത്ത് വെച്ച് വിവേക് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 13.5 ലിറ്റർ പുതുച്ചേരി മദ്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിനോദ് വി കെ, നിസാർ കൂലോത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ധ്രുവൻ.എൻ.ടി, ജിതേഷ്. സി, സിവിൽ എക്സൈസ് ഓഫീസർ സനീബ്.കെ, ശ്രിജിൻ, EI & IB അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സുധീർ, സുകേഷ് വി, ഷജിത്ത്, ഷാജി, അഹമ്മദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഇതിനിടെ, പാലക്കാട് കഞ്ചാവ് ചെടി കണ്ടെടുത്തു. ചിറ്റൂർ കൊടുവായൂർ പീച്ചിയോട് നിന്നാണ് ഉദ്ദേശം 2 മാസം പ്രായവും, 50 സെന്റി മീറ്റർ നീളവുമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്