കെയർ & ഷെയറിന്റെ ആ'ശ്വാസം' ഇനി തിരുവനന്തപുരത്തും; ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി മമ്മൂട്ടി

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 01:19 PM IST
  • ആ'ശ്വാസം' പദ്ധതി തിരുവനന്തപുരത്തും.
  • മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
  • കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു.
കെയർ & ഷെയറിന്റെ ആ'ശ്വാസം' ഇനി തിരുവനന്തപുരത്തും; ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി മമ്മൂട്ടി

തിരുവനന്തപുരം: നിർദ്ധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ'ശ്വാസം' പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ  ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക. മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർദ്ധനരായ കിടപ്പ് രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റീവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്നു കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു. കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു.

Also Read: Gold Rate Today: തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില; പവന് 44,000 തന്നെ

കഴിഞ്ഞ ജൂണിൽ കെയർ & ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആ"ശ്വാസം" പദ്ധതി മലപ്പുറത്തും തുടങ്ങിയിരുന്നു. മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെന്ട്രേറ്റർ സൗജന്യമായി നൽകി.

പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. പ്ലസ് ടു വിജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍. 200 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. 'വിദ്യാമൃതം-3' എന്നാണ് പേര്. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

യൂഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ മുൻനിര ആശുപത്രികൾ പങ്കാളികളാകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. ആലുവ രാജഗിരി ആശുപത്രിയിലാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രവാസികളുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദ്ഗധ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകും. പ്രവാസികളുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കുന്നത് പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News