Kerala Assembly Election 2021 Live : ശ്രീനിവാസനും സിദ്ധീഖും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും Twenty20 യിൽ

സിപിഎമ്മിൽ പോസ്റ്റർ പ്രതിഷേധം തുടർക്കഥയാകുന്നു

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 05:45 PM IST
Live Blog

3:12 PM 3/8/2021

വി.പി സാനു ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത്  സ്ഥാനാർഥിയാകും,തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ


ജമീല ബാലനെ സി.പി.എം മത്സരിപ്പിക്കില്ല

കോങ്ങാട് സി.പി.എമ്മിൻറെ കെ.ശാന്തകുമാരി മത്സരിക്കാൻ സാധ്യത. മുൻ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറു  കൂടിയാണ് ശാന്തകുമാരി

സിപിഎമ്മിൽ പോസ്റ്റർ പ്രതിഷേധം തുടർക്കഥയാകുന്നു, കളശ്ശേരിയിലും പി. രാജീവിനെ വേണ്ടെന്നുള്ള പോസ്റ്ററുകൾ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പി രാജീവനെ പകരം ചന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം

 

8 March, 2021

  • 17:30 PM

    എറണാകുളത്ത് വൻ മുന്നേറ്റം ലക്ഷ്യം വെച്ച് ട്വിന്റി. ട്വിന്റി20 യുടെ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ തെരഞ്ഞെടുത്തു. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധീഖും ട്വിന്റി20യുടെ ഉപദേശക സമിതയിൽ.

  • 15:45 PM

    മലപ്പുറത്ത് ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ സ്ഥാനാർഥിയായി വിപി സാനു മത്സരിക്കും.

  • 15:30 PM

    ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ്.  ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കി സഞ്ജു സാംസണിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്തത്.

Trending News