നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. 

Last Updated : Sep 16, 2017, 09:03 AM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. 

നേരത്തെ ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. അതിനിടെ ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ റിമാന്‍ഡ്‌ കാലാവധി ഇന്ന് അവസാനിക്കും.  വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെ റിമാന്‍ഡ്‌ കാലാവധി 14 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആലുവ പോലീസ് ക്ലബില്‍ ഹാജരായ നാദിര്‍ഷയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

Trending News