തിരുവനന്തപുരം: ദിലീപ് കോടതിയെ തെറ്റിധരിപ്പിക്കാൻശ്രമിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാൻ സീമലയാളം ന്യൂസിനോട് . തന്നെ കുറിച്ച് മൂന്ന് പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഡയലിസിസ് ചെയ്യുന്നതിനാല്‍ യാത്രചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. വിചാരണ നീട്ടികൊണ്ട് പോകണ്ട ആവശ്യം തനിക്കില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മഞ്ജുവാര്യരെ വിസ്തരിക്കുന്നതിൽ എന്തിനാണ് ദിലീപിന് ഭയമെന്നും ബാലചന്ദ്രകുമാർ ചോദിച്ചു.
ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിൽ എഴുതിയത് ബാലചന്ദ്രകുമാറിന് ശബ്ദം നഷ്ടമായി. ഇനി വിചാരണയ്ക്ക് ഹാജരാകില്ല എന്നോക്കെയാണ്. അതെല്ലാം തെറ്റാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.താൻ രോഗം അഭിനയിക്കുകയാണെന്നാണ് ദിലീപ് പറയുന്നത്. കഴുത്തിൽ കത്രീട്രൽ ഘടിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് യാത്രചെയ്യുന്നതിന് ഡോക്ടറുടെ വിലക്കുണ്ട്.
ഇതിന്റെ സര്‍ട്ടിഫിക്കറ്റെല്ലാം കോടതിയിൽ ഹാജരാക്കിയതാണ്. വിചാരണ മനപൂർവ്വം നീട്ടികൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് താൻ പ്രതികരിക്കുന്നതെന്നും ബാലചന്ദ്രകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
മഞ്ജുവാര്യർക്ക് എതിർപ്പുണ്ടാകുമെന്ന് കരുതിയാകും അവരെ വീണ്ടും വിചാരണ ചെയ്യുന്നതിനെ എതിർക്കുന്നത്. അങ്ങനെ വൈരാഗ്യം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ മകളെ വളർത്താന്‍ ദിലീപിന്റെ അടുത്തു പോകുമോ എന്നും ബാലചന്ദ്രകുമാർ ചോദിക്കുന്നു. ബാലിശമായ കാര്യങ്ങൾ നിരത്തി കോടതിയെ തെറ്റധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതാണ് നടക്കാതെ പോയത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിലാണ് സുപ്രീംകോടതിയുടെ നിർദേശം വന്നിരിക്കുന്നത്. പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാക്ഷി വിസ്താരം വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ഹൽജികൾ പരിഗണിക്കുന്നത് മാർച്ച് 24ലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...