തിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.കഴിഞ്ഞയാഴ്ച എടുത്ത 1000 കോടി രൂപക്കുപുറമെയാണിത്. ക്ഷേമ പെൻഷൻ വിതരണം, ബോണസ്-ഉത്സവബത്ത വിതരണം, ഓണക്കിറ്റ്, വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ധനസഹായമടക്കം 7000 കോടി രൂപയോളം അധിക ചെലവ് വരും.
3000 കോടിയുടെ കടപത്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 29ന് ഇതിന്റെ ലേലം മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും. നികുതി പിരിവ് ഊർജിതമാക്കാനും വരുമാനം മെച്ചപ്പെടുത്താനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ പണം ട്രഷറിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...