Adoor Gopalakrishnan: ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞോ? കോടതി പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ; വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ​ഗോപാലകൃഷ്ണൻ

KR Narayanan Film Institute Chairman: ജിയോ ബേബിക്ക് തനിക്കെതിരെ ശത്രുതയുണ്ട്. എന്തെങ്കിലും അന്വേഷിച്ചിട്ടാണോ ആഷിക് അബു ഉൾപ്പെടെയുള്ളവർ തനിക്കെതിരെ രംഗത്ത് വന്നതെന്നും അടൂർ ​ഗോപാലകൃഷ്ണൻ ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 02:17 PM IST
  • ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു
  • ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂർ സ്വീകരിച്ചതെന്നായിരുന്നു ആരോപണം
  • സിനിമ മേഖലയിൽ നിന്നടക്കം അടൂരിനെതിരെ വിമർശനമുയർന്നിരുന്നു
  • അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു
Adoor Gopalakrishnan: ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞോ? കോടതി പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ; വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ​ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ​ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു. കോടതി പറഞ്ഞോ? കോടതിയിൽ തെളിവുകളോടെ തെളിയിക്കുന്ന ഘട്ടത്തിൽ മാത്രമേ കുറ്റവാളി എന്ന് ഞാൻ വിശ്വസിക്കൂവെന്നാണ് അടൂർ പറഞ്ഞത്. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രാജിവച്ച് മാധ്യമങ്ങളോട് സംസാരിക്കുവേയായിരുന്നു അടൂരിന്റെ പ്രസ്താവന.

ജിയോ ബേബിക്ക് തനിക്കെതിരെ ശത്രുതയുണ്ട്. എന്തെങ്കിലും അന്വേഷിച്ചിട്ടാണോ ആഷിക് അബു ഉൾപ്പെടെയുള്ളവർ തനിക്കെതിരെ രംഗത്ത് വന്നതെന്നും അടൂർ ​ഗോപാലകൃഷ്ണൻ ചോദിച്ചു. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂർ സ്വീകരിച്ചതെന്നായിരുന്നു ആരോപണം.

ALSO READ: Adoor Gopalakrishnan: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

സിനിമ മേഖലയിൽ നിന്നടക്കം അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചതായി അടൂർ അറിയിച്ചത്. ശങ്കർ മോഹനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് അടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരക്കഥാ രചനയിലും സംവിധാനത്തിലും പൂനഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ശങ്കർ മോഹൻ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും സേവനം നടത്തിയിട്ടുള്ള ആളാണ്.

അത്തരത്തിൽ ആത്മാർഥമായി പ്രവർത്തിച്ച ഒരാളെയാണ് ക്ഷണിച്ചുവരുത്തി അപമാനിച്ചത്. ശങ്കറിനോളം ചലച്ചിത്രസംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ലെന്ന് അടൂർ പറഞ്ഞു. ശങ്കർ മോഹനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ സ്വാധീനിച്ചു വാർത്ത പരത്തി. ഇയാൾക്കെതിരെ ഫയലുകൾ പൂഴ്ത്തി വച്ചതിന് നോട്ടീസ് നൽകിയിരുന്നുവെന്നും അടൂർ ​ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News