അഡ്വ. ഇന്ദിരാ രവീന്ദ്രൻ കേരള വനിതാ കമ്മിഷൻ അംഗമായി ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർ പേഴ്സൺ അഡ്വ. പി. സതീദേവിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. മെമ്പർ സെക്രട്ടറി സോണിയാ വാഷിങ്ടണും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
ദീർഘനാളായി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയായിരുന്നു. അഡ്വ. ഇന്ദിരാ രവീന്ദ്രനെ കമ്മിഷൻ അംഗമായി നാമനിർദേശം ചെയ്തുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കമ്മിഷൻ അംഗമായിരുന്ന അഡ്വ.എം.എസ് താര അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ അംഗം ചുമതലയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...