Munnar: പതിവ് തെറ്റിയില്ല; മൂന്നാറിൽ ഇന്നും വാഹനത്തിൽ സാഹസിക യാത്ര, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Dangreous driving continues in Munnar: മൂന്നാര്‍ - മാട്ടുപ്പെട്ടി റോഡിലൂടെ കാറിന്റെ വിന്‍ഡോയില്‍ കയറി ഇരുന്ന് യുവാവ് അപകടകരമായി യാത്ര ചെയ്യുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 04:37 PM IST
  • മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍ ഇന്നും വാഹനത്തില്‍ സാഹസിക യാത്ര നടത്തി.
  • അയല്‍ സംസ്ഥാനത്തു നിന്നും എത്തിയവരായിരുന്നു സാഹസിക യാത്രക്ക് മുതിര്‍ന്നത്.
  • ഓടുന്ന വാഹനത്തിന്റെ വിന്‍ഡോയില്‍ കയറി ഇരുന്നായിരുന്നു യുവാവിന്റെ അപകട യാത്ര.
Munnar: പതിവ് തെറ്റിയില്ല; മൂന്നാറിൽ ഇന്നും വാഹനത്തിൽ സാഹസിക യാത്ര, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

മൂന്നാ‍ർ: പതിവ് തെറ്റിക്കാതെ മൂന്നാറില്‍ ഇന്നും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര. മൂന്നാര്‍ - മാട്ടുപ്പെട്ടി റോഡിലൂടെയായിരുന്നു കാറിന്റെ വിന്‍ഡോയില്‍ കയറി ഇരുന്നുള്ള യുവാവിന്റെ അപകട യാത്ര. ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ടൗണില്‍ വച്ച് വാഹനം പോലീസ് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.

ഇന്നും പതിവ് തെറ്റിയില്ല. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍ ഇന്നും വാഹനത്തില്‍ സാഹസിക യാത്ര നടത്തി. മാട്ടുപ്പെട്ടി റോഡിലൂടെ അയല്‍ സംസ്ഥാനത്തു നിന്നും എത്തിയവരായിരുന്നു സാഹസിക യാത്രക്ക് മുതിര്‍ന്നത്. ഓടുന്ന വാഹനത്തിന്റെ വിന്‍ഡോയില്‍ കയറി ഇരുന്നായിരുന്നു യുവാവിന്റെ അപകട യാത്ര.

ALSO READ: ‘ആവേശം’ മോഡല്‍ പിറന്നാൾ ആഘോഷത്തിന് പദ്ധതിയിട്ടു; പൊളിച്ച് കയ്യിൽ കൊടുത്ത് പൊലീസ്

പിന്നാലെയെത്തിയ വാഹന യാത്രികര്‍ ദൃശ്യം പകര്‍ത്തി. ദൃശ്യം ലഭിച്ച പോലീസ് സാഹസിക യാത്ര നടത്തിയ യുവാവ് ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ടൗണിലെത്തിയപ്പോള്‍ നടപടി സ്വീകരിച്ചു. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ നിരത്തുകളില്‍ വാഹനത്തിലുള്ള സാഹസിക യാത്ര പതിവ് സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പിടിക്കപ്പെട്ട സംഭവങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളാണ് നിയമ ലംഘനം നടത്തുന്നവയില്‍ അധികവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News