ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം ,അസഭ്യ വര്‍ഷം : പോലീസ് ലാത്തി വീശി

ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നാണയത്തുട്ടുകളെറിഞ്ഞു. അസഭ്യവര്‍ഷവും നടത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

Last Updated : Jul 20, 2016, 06:23 PM IST
ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം ,അസഭ്യ വര്‍ഷം : പോലീസ് ലാത്തി വീശി

കൊച്ചി: ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നാണയത്തുട്ടുകളെറിഞ്ഞു. അസഭ്യവര്‍ഷവും നടത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയും അഭിഭാഷകര്‍ ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തിരുന്നു.  ഇന്ന് രാവിലെ യോഗം ചേര്‍ന്ന് ഹൈകോടതി ബഹിഷ്കരണത്തിന് ശ്രമം നടത്തിയെങ്കിലും തലമുതിര്‍ന്ന ചില അഭിഭാഷകര്‍ ഇത് നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ്  ഉച്ചയോടെ അഭിഭാഷകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടത്.ഹൈക്കോടതിയിലെ മീഡിയാ റൂമിലുണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും കൂക്കിവിളിച്ചും അപമാനിച്ച് പുറത്താക്കിയാണ് താഴിട്ട് പൂട്ടിയത്.  മൂന്ന് ദിവസത്തേക്ക് മീഡിയ റൂം തുറക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെന്ന് പറഞ്ഞാണ് മീഡിയ റൂം അടപ്പിച്ചത്

ഹൈകോടതി മന്ദിരത്തിന് പുറത്തത്തെിയ അഭിഭാഷക സംഘം ആദ്യം ‘മീഡിയാവണ്‍’ ചാനലിന്‍െറ  ക്യാമറാമാന്‍ മോനിഷ് മോഹനെ മര്‍ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഡി.എസ്.എന്‍.ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനും മര്‍ദനമേറ്റു. ഈ അക്രമം കാമറയില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈ¤്രദാസ്, കാമറാമാന്‍ രാജേഷ് തകഴി എന്നിവരെയും ഓടിച്ചിട്ട് മര്‍ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ക്ക് നടുവില്‍ നിന്ന് ഒരു കടയില്‍ കയറ്റി രക്ഷിക്കുകയായിരുന്നു.

ഈ സമയം, ഹൈകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലത്തെിയിരുന്ന മറ്റൊരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാറുടെ മുറിയില്‍ അഭയംതേടുകയും ചെയ്തു. തുടര്‍ന്നും അക്രമം തുടര്‍ന്നതോടെ പൊലീസ് ലാത്തിവീശി. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഹൈക്കോടതിയിലെത്തി.മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ്ണയ്ക്ക് നേരെ ബൈക്ക് ഇടിപ്പിക്കാനും ശ്രമം നടന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഉന്തും തള്ളുമായി.സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഓട്ടോറിക്ഷാ 

ഡ്രൈവര്‍മ്മാര്‍ക്കുനേരെയും അഭിഭാഷകര്‍ മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകരും ഡ്രൈവര്‍മാരും സംഭവത്തിൽ പ്രതിഷേധിക്കുന്നു. പൊലീസിനെയും വെല്ലുവിളിച്ച അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭയം തേടി. ധര്‍ണ നടത്തിയവര്‍ക്കെതിരെ  കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു.സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിന്‍റെ  നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സമയോചിതമായി ഇടപെട്ടതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ  അഭ്യര്‍ഥന മാനിച് മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതിക്ക് മുമ്പിലെ കുത്തിയിരുപ്പ് അവസാനിപ്പിച്ചപ്പോഴും വലിയൊരു സംഘം അഭിഭാഷകര്‍ വെല്ലുവിളിയുമായി ഹൈകോടതി വളപ്പിനകത്ത് നിലയുറപ്പിച്ചിരുന്നു. 

അതേസമയം, പ്രശ്നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ എന്നിവര്‍  ആവശ്യപ്പെട്ടു. അഭിഭാഷകരെ ന്യായീകരിക്കാനാകില്ലെന്നു അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തിൽ ചീഫ് ജസ്റ്റിസ് ,മുഖ്യമന്ത്രി എന്നിവര്‍ ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി നാരായണന്‍ ആവശ്യപ്പെട്ടു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ബാര്‍കൗണ്‍സിലും ഹൈക്കോടതി രജിസ്ട്രാറും നടപടിയെടുക്കണമെന്നും നാരായണൻ ആവശ്യപ്പെട്ടു.

കൊച്ചി കോണ്‍വെന്റ് റോഡില്‍വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ.പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചുനില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം.

 

 

 

Trending News