മോഹൻലാൽ,ദിലീപ്, ഗണേഷിനെ പിന്തുണച്ച് ഇപ്പോൾ നിവിൻ പോളിയും

Last Updated : May 13, 2016, 09:25 PM IST
മോഹൻലാൽ,ദിലീപ്, ഗണേഷിനെ പിന്തുണച്ച്  ഇപ്പോൾ നിവിൻ പോളിയും

മോഹൻലാലിനും പ്രിയദർശനും  ദിലീപിനും പിന്നാലെ നിവിൻ പോളിയും ഗണേഷ് കുമാറിന് പിന്തുണയുമായി രംഗത്ത്.ഗണേഷ് കുമാറിന് അഭിവാദ്യം അർപ്പിച്ച് മോഹൻലാൽ  പത്തനാപുരത്ത് പ്രസംഗിച്ചതിന് നടൻ സലിം കുമാർ അമ്മയിൽ നിന്ന് രാജി വെക്കുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു.പത്തനാപുരത്ത് ആരുടേയും പക്ഷം പിടിക്കേണ്ടതില്ല എന്ന് മലയാള സിനിമാതാരങ്ങളുടെ സംഘടനയായ  അമ്മ തീരുമാനമെടുത്തിരുന്നുവെന്നും എന്നാൽ മോഹൻലാൽ ഇത് ലംഘിച്ചുവെന്നും സലിം കുമാർ ആരോപിച്ചിരുന്നു .

 

എന്നാൽ അമ്മ പ്രസിഡണ്ടും എം.പിയുമായ  ഇന്നസെന്റ് ഇത് നിഷേധിച്ചിരുന്നു.താരങ്ങള്‍ അവര്‍ക്ക് ഇഷ്ടമുളളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെ വിലക്കാനൊന്നും ആര്‍ക്കും കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.ത്രികോണ മത്സരം നടക്കുന്ന പത്തനാപുരത്ത്മൂന്ന് മുന്നണികളും സിനിമാതാരങ്ങളെ തന്നെയാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്  നിവിൻ പോളി ഗണേഷ് കുമാറിനെ പിന്തുണച്ചു കൊണ്ടുള്ള വീഡിയോ ഇവിടെ കാണാം 

More Stories

Trending News