നടന്‍ സലിംകുമാര്‍ അമ്മ എന്ന താരസംഘടനയില്‍ നിന്ന് രാജി വെച്ചു

ചലച്ചിത്ര നടന്‍ സലിംകുമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവെച്ചു. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് പിടിക്കാന്‍ ചലച്ചിത്ര താരങ്ങള്‍ പോകരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു, എന്നാല്‍ അത് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജിവെച്ചത്.

Last Updated : May 13, 2016, 11:58 AM IST
നടന്‍ സലിംകുമാര്‍ അമ്മ എന്ന താരസംഘടനയില്‍ നിന്ന് രാജി വെച്ചു

കോട്ടയം: ചലച്ചിത്ര നടന്‍ സലിംകുമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവെച്ചു. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് പിടിക്കാന്‍ ചലച്ചിത്ര താരങ്ങള്‍ പോകരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു, എന്നാല്‍ അത് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജിവെച്ചത്.

പത്തനാപ്പുരത്ത് മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി ഇറങ്ങിയതാണ് സലിം കുമാറിനെ വിഷമപ്പിച്ചത്. 3 താരങ്ങളാണ് പത്തനാപ്പുരത്ത് മത്സരിക്കുന്നത്, അവിടെ സുപ്പര്‍താരം മോഹന്‍ലാല്‍ ഗണേഷിന്‍റെ പ്രചാരണ വേളയില്‍ പങ്കെടുത്തത് ജഗദീഷിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സലിംകുമാറിന്‍റെ നടപടി.

സംവിധായകന്‍ പ്രിയദര്‍ശനൊപ്പമാണ് മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. അവിടെ ജഗദീഷ് യു.ഡിഎഫിനുവേണ്ടിയും, ഗണേഷ് എല്‍.ഡിഎഫിനുവേണ്ടിയും ഭീമന്‍രഘു ബി.ജെ.പിയ്ക്കുവേണ്ടിയും മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. അതാണ് സലിംകുമാറിനെ ഇങ്ങനൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

മോഹന്‍ലാല്‍ മാത്രമല്ല, നടന്‍ മുകേഷിന് വേണ്ടി പ്രചാരണത്തിന് വേണ്ടി ഇന്നസെന്റ്, സുരാജ് വെഞ്ഞാറാമൂട്, രമേഷ് പിഷാരടി തുടങ്ങിയവരും എത്തിയിരുന്നു. കൂടാതെ നടി കെപിഎസി ലളിതയും പ്രചരണ രംഗത്ത് സജീവമായിരുന്നു. 

More Stories

Trending News