Rice Price Hike: കേരളത്തിൽ അരിവില വീണ്ടും കുതിക്കുന്നു! എട്ട് രൂപയോളം കൂടി

Rice Price Hiked: ബിരിയാണിക്ക് ഉപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയരുകയാണ്.  ഇതിന് ഏഴു രൂപയോളമാണ് വര്‍ധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 04:46 PM IST
  • സംസ്ഥാനത്ത് അരിവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്
  • പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്
Rice Price Hike: കേരളത്തിൽ അരിവില വീണ്ടും കുതിക്കുന്നു! എട്ട് രൂപയോളം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് അരിവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്നാണ് റിപ്പോർട്ട്. 

Also Read: കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്; 7 പേർ പിടിയിൽ!

പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളമാണ് വ‍ര്‍ധനവ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍  നിലവിൽ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ ഇത് 55 മുതല്‍ 73 രൂപ വരെയെത്തും. അതുപോലെ ബിരിയാണിക്ക് ഉപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയരുകയാണ്.  ഇതിന് ഏഴു രൂപയോളമാണ് വര്‍ധിച്ചത്. 

Also Read: Surya Gochar 2024: സൂര്യൻ മകര രാശിയിൽ; ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും!

ഇതിന്റെ അടിസ്ഥാനത്തിൽ ചില്ലറ വിപണിയില്‍ കിലോക്ക് എഴുപത്തിരണ്ട് രൂപയോളമാണ് കോല അരിയുടെ വില. വില കുറയേണ്ട സമയമാണെങ്കിലും ജയ, കുറുവ നൂര്‍ജഹാന്‍ തുടങ്ങിയ ഇനങ്ങള്‍ക്കും വിലയിൽ കുറവ് വന്നിട്ടില്ല. ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയില്‍ 47 മുതല്‍ അമ്പത്തിനാലു രൂപ വരെ നിലവിൽ വിലയുണ്ട്. കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില ഉയരാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധനമായും അരിയെത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News