തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്ന് സംസ്ഥാനത്തെത്തും. തിരുവനന്തപുരത്തെത്തുന്ന മുകുള്‍ വാസ്‌നിക് ഡിസിസി ഓഫീസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും. വൈകീട്ട് മൂന്ന് മണിക്ക് കൊല്ലം ജില്ലയിലും അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മുകുള്‍ വാസ്‌നിക് എത്തും.