Teacher's Day 2021 : അധ്യാപകരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവയിൽ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

LP UP ഹെഡ് മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 08:35 PM IST
  • LP UP ഹെഡ് മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി
  • പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്പോൾ വേണ്ട വിവരങ്ങൾ ബഹുമാനപെട്ട സുപ്രീം കോടതിക്ക് കൈമാറും.
  • പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്.
  • കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് SSLC, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്
Teacher's Day 2021 : അധ്യാപകരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവയിൽ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Thiruvananthapuram : അധ്യാപകരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty). ഇതിന് ആവശ്യമായ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. LP UP ഹെഡ് മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധ്യാപക ദിനത്തിൽ (Teachers Days 2021) വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്പോൾ വേണ്ട വിവരങ്ങൾ ബഹുമാനപെട്ട സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് SSLC, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്. 

ALSO READ : Vidyakiranam Project : കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം,വിദ്യാകിരണം പദ്ധതിക്ക് മാറ്റങ്ങൾ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്ക് ഗ്രേഡ് / മാർക്ക്‌ രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും. വരുംകാലങ്ങളിലെ മത്സര പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ചില സംസ്ഥാനങ്ങളിൽ മാർക്കോ, ഗ്രേഡോ ഇല്ലാതെ ഓൾ പ്രൊമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നതിന് തടസം ആയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

ALSO READ : Kerala Teachers Awards: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,ഇതാണ് ആ പ്രഗത്ഭർ

കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

ALSO READ : പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് Minister V.Sivankutty

അധ്യാപക ദിനാഘോഷ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി APM മുഹമ്മദ് ഹനീഷ് IAS അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു IAS യോഗത്തിൽ സ്വാഗതം ആശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News