പൂർവ്വാധികം ഭംഗിയായി നടത്തും; ആറൻമുള വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 25, 2022, 12:36 PM IST
  • ആറൻമുള വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
  • ഓഗസ്റ്റ് മാസം 4 മുതൽ ഒക്‌ടോബർ 9 വരെയാണ് വള്ളസദ്യകൾ നടക്കുന്നത്
  • ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിലും ആറൻമുള വള്ളസദ്യ ഇടം പിടിച്ചിട്ടുണ്ട്
പൂർവ്വാധികം ഭംഗിയായി നടത്തും; ആറൻമുള വള്ളസദ്യക്കുള്ള 	ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പത്തനംതിട്ട: ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഓഗസ്റ്റ് മാസം 4 മുതൽ ഒക്‌ടോബർ 9 വരെയാണ് വള്ളസദ്യകൾ നടക്കുന്നത്.ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന നദീ അനുബന്ധ ഉത്സവം എന്ന നിലയിൽ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിലും ആറൻമുള വള്ളസദ്യ ഇടം പിടിച്ചിട്ടുണ്ട്. 

2018 ൽ ഉണ്ടായ മഹാപ്രളയവും പിന്നീട് കോവിഡും കാരണം കഴിഞ്ഞ നാല് വർഷങ്ങളായി മുടങ്ങിപ്പോയ വള്ളസദ്യകൾ ഈ വർഷം മുതൽ പൂർവ്വാധികം ഭംഗിയായി നടത്താനാണ് സംഘാടകരായ പള്ളിയോടം സേവാസംഘത്തിന്റെ ശ്രമം. ക്ഷേത്രത്തിന്റെ കിഴക്കെ നടക്ക് സമീപം പ്രവർത്തിക്കുന്ന പളളിയോട സേവാസംഘം ഓഫീസായ പാഞ്ചജന്യത്തിൽ വള്ളസദ്യ വഴിപാടിനുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്.

നിലവിൽ 300 ൽ അധികം വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി പറഞ്ഞു. ഉദിഷ്ട കാര്യ ലബ്ധിക്കായി ഭക്തർ നടത്തുന്ന ഈ വഴിപാട് സദ്യയിൽ 64 കൂട്ടം വിഭവങ്ങളാണ് ഒരുക്കുന്നത്. പള്ളിയോട കരക്കാർ വളള പാപ്പാട്ട് പാടി ആവശ്യപ്പെടുന്ന ഏത് വിഭവങ്ങളും നൽകണം എന്നാണ് വ്യവസ്ഥ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 പള്ളിയോട കരക്കാരാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്കായി പമ്പയിലെ മൺതിട്ടകൾ നീക്കം ചെയ്യുന്ന ജോലികളും വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News