Malappuram: ബിജെപി (BJP) ദേശീയ വൈസ് പ്രസിഡന്‍റ് (National Vice President) എ. പി അബ്ദുള്ളക്കുട്ടിയ്ക്ക് (A P Abdullakutty) നേരെ ആക്രമണത്തില്‍ പോലീസ് കേസെടുത്തു.
എ പി അബ്ദുള്ളക്കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിയ്ക്കുന്നത്.
ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസെടുത്തിരിക്കുന്നത്. പൊന്നാനി പോലീസാണ് കേസെടുത്തത്.
ഹോട്ടലിൽ ഫോട്ടോ എടുത്തതിന്‍റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്.
വ്യാഴാഴ്ചയാണ് എ. പി അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ നടന്ന ആക്രമണമുണ്ടായത്. BJP നേതാവ് സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ രണ്ട് തവണയാണ് ലോറി വന്നിടിച്ചത്.
തന്നെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും താന്‍ സഞ്ചരിച്ച കാറിന്‍റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും, ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ഒരു ഭാഗം തകര്‍ന്നെന്നും എ. പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
'ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറില്‍ ഇടിക്കുകയായിരുന്നു. രണ്ട് തവണയാണ് ഇടിച്ചത്. കാറിന്‍റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്', അബ്ദുള്ളക്കുട്ടി ആരോപിച്ചു
മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
സംഭവത്തിന് മുന്‍പ് പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
കെ.എല്‍ 65എം. 6145 എന്ന രജിസ്‌ട്രേഷിനിലുള്ള ലോറിയാണ് ഇടിച്ചത് എന്ന് കണ്ടെത്തി. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി പോയെന്നാണ് ലോറി ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം...!!
സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ . സുരേന്ദ്രന്‍ (K Surendran) അപലപിച്ചു. അപകടം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
രണ്ട് ദിവസം മുന്‍പാണ് അബ്ദുള്ളകുട്ടി ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റത്. അതിന് ശേഷം തിരുവനന്തപുരത്ത് എത്തി. സ്ഥാനം ഏറ്റെടുത്ത ശേഷം നാട്ടിലേക്ക് ആദ്യമായി പോവുകയായിരുന്നു അബ്ദുള്ളകുട്ടി.