കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലയെന്ന് റിപ്പോർട്ട്. കേസിനെ നിയമപരമായി നേരിടുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെയാണ് ഇന്ന് ഹാജരാകാനുള്ള തീരുമാനത്തില്‍ നിന്നും സുധാകരന്‍ പിന്‍വാങ്ങിയതെന്നാണ് സൂചന.
Also Read: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 3 കടകളിലേക്ക് തീ പടർന്നു
കേസില്‍ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുകയാണ്. മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികൾ കേന്ദ്ര സർക്കാരിൽ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. പണം എണ്ണി നൽകിയവരുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ പ്രതികരിച്ചിട്ടുണ്ട്.
Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!
മാത്രമല്ല സാമ്പത്തിക ഇടപാടുകളിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് മോൻസന്‍റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. എങ്കിലും കെ സുധാകരനെതിരായ പരാതിയിൽ പരാതിക്കാരായ അനൂപ് മുഹമ്മദും ഷമീറും ഉറച്ച് നിൽക്കുകയാണ്. കേസിൽ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ കേസിൽ നാലാം പ്രതിയാണ് മുൻ ഡിഐജി സുരേന്ദ്രൻ. മോൻസനുമായുളള പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...