Aranmula Boat Race 2022 : മല്ലപ്പുഴശ്ശേരി പള്ളിയോടം പമ്പയുടെ ജലരാജാവ്; ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് സമാപനം

Aranmula Boat Race 2022 Winner 2018ലെ പ്രളയത്തിനും കോവിഡിനും ശേഷം ആദ്യമായിട്ട് ഇത്തവണയാണ് ആറന്മുള ജലോത്സവം പൂർണതോതിൽ സംഘടിപ്പിക്കാനായത്

Written by - Jenish Thomas | Last Updated : Sep 11, 2022, 07:07 PM IST
  • ചിറയിറമ്പ് പള്ളയോടം മൂന്നാമതായി ഫിനിഷ് ചെയ്തു.
  • നാല് പള്ളിയോടങ്ങളായിരുന്നു ഫൈനലിൽ മത്സരിച്ചത്.
  • ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടമാണ് ജേതാക്കൾ.
  • 49 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്
Aranmula Boat Race 2022 : മല്ലപ്പുഴശ്ശേരി പള്ളിയോടം പമ്പയുടെ ജലരാജാവ്; ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് സമാപനം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വെള്ളംകളിയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് കിരീടം. കുറിയന്നൂർ പള്ളിയോടത്തിനാണ് രണ്ടാം സ്ഥാനം. ചിറയിറമ്പ് പള്ളയോടം മൂന്നാമതായി ഫിനിഷ് ചെയ്തു. നാല് പള്ളിയോടങ്ങളായിരുന്നു ഫൈനലിൽ മത്സരിച്ചത്. ളാക ഇടയാറന്മുള പള്ളിയോടമാണ് ഫൈനലിൽ പ്രവേശിച്ച നാലമത്തെ പള്ളിയോടം. ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടമാണ് ജേതാക്കൾ.

ബി ബാച്ചിൽ പുല്ലൂപ്രം പള്ളിയോടം രണ്ടാം സ്ഥാനത്തും വന്മാഴി പള്ളിയോടം മൂന്നാമതായിട്ടും ഫിനിഷ് ചെയ്തു. എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നംതോട്ട പള്ളിയോടമാണ് ജേതാക്കൾ. ഇടയാറന്മുള കിഴക്കും ഇടയാറന്മുള യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 

ALSO READ : ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് അപകടം; മരണം മൂന്നായി

2018ലെ പ്രളയത്തിനും കോവിഡിനും ശേഷം ആദ്യമായിട്ട് ഇത്തവണയാണ് ആറന്മുള ജലോത്സവം പൂർണതോതിൽ സംഘടിപ്പിക്കാനായത്. 49 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണ് ജലമേളയ്ക്ക് തുടക്കം കുറിക്കുക. ഇത്തവണ എലിസബത്ത് രജ്ഞി മരണമടഞ്ഞ സാഹചര്യത്തിൽ ആദര സൂചകമായി പതിവ് ഉദ്ഘാടന ചടങ്ങുകൾ ഒന്നുമില്ലാതെയാണ് ജലമേള സംഘടിപ്പിച്ചത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് വള്ളംകളിക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. 

മറ്റ് വള്ളംകളികളുമായി താരതമ്യം ചെയ്യുമ്പോൾ വേഗതയ്ക്ക് പ്രധാന്യം നൽകാതെ തുഴച്ചിൽ ശൈലി, പളിയോടം തുഴയുമ്പോഴുള്ള വഞ്ചിപ്പാട്ടിന്റെ താളം, ചമയ വേഷങ്ങൾ, മറ്റ് അച്ചടക്കം എന്നിവ കണക്കാക്കിയാണ് മത്സര വിജയിയെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുക

Trending News