ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് അപകടം; മരണം മൂന്നായി

ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 12:48 PM IST
  • ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്.
  • ഇതോടെ അപകടത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.
  • ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.
ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് അപകടം; മരണം മൂന്നായി

ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. ഇതോടെ അപകടത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിൽ സെപ്റ്റംബർ 10 ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. എന്നാൽ രാകേഷിനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ന്, സെപ്റ്റംബർ 11 ന് രാവിലെ നാവികസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

പള്ളിയോടം നടന്ന സ്ഥലത്ത് നിന്ന് ദൂരെയായി നടത്തിയ തിരച്ചിലിലാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിയോടം മറിയാനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ജില്ലാ കളക്ടർ സംഭവത്തിൽ   മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് നാൾ പേരെ കാണാതായിരുന്നു എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പിന്നീട് ഇതിൽ ഒരാൾ രക്ഷപ്പെട്ടതായി വിവരം ലഭിക്കുകയായിരുന്നു.  പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ്  എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ALSO READ : ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു

പള്ളിയോടത്തിൽ നിരവധി കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇത് സാധൂകരിക്കും വിധമുള്ളതാണ് അപകട സമയത്തെ ദൃശ്യങ്ങൾ. ആറിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. നിരവധി പേർ ആറ്റിൽ വീണെങ്കിലും അവരെയെല്ലാം ഉടൻ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News