Arikkomban: അരിക്കൊമ്പൻ മിഷൻ വിജയകരം; ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി

Arikkomban mission successful: അരിക്കൊമ്പൻറെ പ്രതിരോധത്തെയും പ്രതികൂല കാലാവസ്ഥയെയും മറികടന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 07:12 PM IST
  • മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വനം വകുപ്പിന് അരിക്കൊമ്പനെ തളയ്ക്കാനായത്.
  • ആദ്യ മയക്ക് വെടി വെച്ച് ഏതാണ്ട് അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് കാട്ടാനയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചത്.
  • കുങ്കിയാനകൾക്ക് മുന്നിൽ ഏറെ നേരം പിടിച്ചുനിന്ന ശേഷമാണ് അരിക്കൊമ്പൻ പരാജയം സമ്മതിച്ചത്.
Arikkomban: അരിക്കൊമ്പൻ മിഷൻ വിജയകരം; ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പൻ ന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും നാട്ടുകാരെയുമെല്ലാം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം 

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

ALSO READ: അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റും; കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അതേസമയം, മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വനം വകുപ്പിന് അരിക്കൊമ്പനെ തളയ്ക്കാനായത്. ആദ്യ മയക്ക് വെടി വെച്ച് ഏതാണ്ട് അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് കാട്ടാനയെ നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. മയക്കത്തിലാണെങ്കിലും നാല് കുങ്കിയാനകൾക്ക് മുന്നിൽ ഏറെ നേരം പിടിച്ചുനിന്ന ശേഷമാണ് അരിക്കൊമ്പൻ പരാജയം സമ്മതിച്ചത്. ഇതിനിടെ പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും എത്തിയത് ദൗത്യത്തിന് കനത്ത വെല്ലുവിളിയായി മാറിയിരുന്നു. 

പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയ്ക്ക് നൽകിയത്. അരിക്കൊമ്പനെ ഇടുക്കിയിലേയ്ക്കും പറമ്പിക്കുളത്തേക്കും മാറ്റില്ല എന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിടുമെന്നാണ് സൂചന. 

കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിൽ സീനിയറോട വന മേഖലയിലേക്കാണ് അരിക്കൊമ്പനെ മാറ്റുക. ഇതേ തുടർന്ന് കുമളി ഗ്രാമപഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവാസ മേഖലയിൽ നിന്നും 22 കിലോ മീറ്റർ അകലെയാണ് സീനിയറോട സ്ഥിതി ചെയ്യുന്നത്. അരിക്കൊമ്പനെ കയറ്റിയ ലോറി ചിന്നക്കനാലിൽ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ഏകദേശം 3 മണിക്കൂർ സഞ്ചരിച്ചാലേ പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ചേരൂ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കൂട്ടിലടയ്ക്കാതെ അരിക്കൊമ്പനെ മറ്റൊരു വന മേഖലയിലേക്ക് മാറ്റാൻ വനം വകുപ്പ് നിർബന്ധിതരായത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News