സമ്പൂര്‍ണ്ണ ആഴ്ച ഫലം

നക്ഷത്രഫലം നവംബർ 18 മുതൽ 24 വരെ. By  സജീവ് ശാസ്‌താരം

Last Updated : Nov 19, 2018, 05:41 PM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും, ആരോഗ്യപരമായി മെച്ചം, വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും, തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും, ഭാര്യ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.

ഭരണി: ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും, തൊഴിലിൽ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും, പ്രവർത്തന തടസ്സം നേരിടും, ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം, മാനസിക സമ്മർദ്ദം അധികരിക്കും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

കാർത്തിക: ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവയ്‌ക്കേണ്ടി വരും, തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടുനിൽക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല, ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും, ബന്ധുക്കൾ തമ്മിൽ ഭിന്നത, ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

രോഹിണി: വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും, സുഹൃദ്സഹായം വർദ്ധിക്കും, ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ്, .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും, ബന്ധു ജന സഹായം ലഭിക്കും, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മകയിരം: തൊഴിലന്വേഷങ്ങളിൽ വിജയം, ഭക്ഷണസുഖം ലഭിക്കും, പുതിയ വസ്ത്ര-ആഭരണ ലാഭം, മനഃ സുഖം വർദ്ധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്, ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ
അവസരമൊരുങ്ങും.

തിരുവാതിര: പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍  സാധിക്കാവുന്ന കാര്യങ്ങള്‍ക്ക് പോലും തടസ്സം നേരിടാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.

പുണർതം: സുഹൃത്തുക്കൾ മൂലം അപവാദം കേൾക്കുവാൻ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധ മായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ആരോഗ്യപരമായി വാരം അനുകൂലമല്ല, നേത്ര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഇന്‍റർവ്യൂകളിൽ ജയിച്ച് തൊഴില്‍ ലഭിക്കുവാൻ സാധ്യത. 

പൂയം: ആരോഗ്യ വിഷമതകൾ ശമിക്കും, കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും.

ആയില്യം: പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

മകം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നത് ഉത്തമം. അനാവശ്യമായി ധനനഷ്ടം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.

പൂരം: താൽക്കാലിക ജോലികൾ സ്ഥിരപ്പെടും, കലാരംഗത്ത് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.

ഉത്രം: ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അതൃപ്തി സ്ഥലം മാറ്റം എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതിയിൽ കുറവുണ്ടാകും, മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
വാഹനത്തിനായി പണം മുടക്കേണ്ടി വരും.

അത്തം: തൊഴിൽ പരമായി വാരം അനുകൂലം, വിവാഹാലോചനകൾ തീരുമാനമാകും. പുതിയ ആഭരണം, വസ്ത്രം,
വാഹനം എന്നിവ വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന്‍  ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍  വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അരിഷ്ടതകൾക്കു സാദ്ധ്യത.

ചിത്തിര: അപ്രതീക്ഷിത ചിലവുകള്‍ വർദ്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്, ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്ക് സാധ്യത. തൊഴിൽ രംഗത്ത്
ഉത്തരവാദിത്തം വര്‍ദ്ധിക്കും. 

ചോതി: മാനസികമായി നിലനിന്നിരുന്ന ചില ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും.

വിശാഖം: പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം.ദീര്‍ഘ യാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും.

അനിഴം: കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ദാമ്പത്യ  ജീവിതത്തില്‍ ചെറിയ പിണക്കങ്ങല്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യ ങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല, ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും.

തൃക്കേട്ട: പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ, ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. പൂർവ്വിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട്. യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക, വീഴ്ച്ച, പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം: ബിസിനസ്സില്‍നിന്നും നേട്ടം. മനസുഖം വർദ്ധിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടി പിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും, ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദര ഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

പൂരാടം: തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

ഉത്രാടം: അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. അസാദ്ധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ പൂർവ്വസ്ഥിതിയിലെത്തും.

തിരുവോണം: ശത്രുക്കള്‍ക്കുമേൽ വിജയം. ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന് വിജയം.

അവിട്ടം: ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ശമിക്കും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ചതയം: പ്രവര്‍ത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ നേട്ടങ്ങൾ. സാമ്പത്തിക വിഷമതകളിൽ ശമനം.

പൂരുരുട്ടാതി: വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍  വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി.

ഉത്രട്ടാതി: ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്‍റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

രേവതി: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

 

Trending News