സമ്പൂര്‍ണ്ണ ആഴ്ച ഫലം

ജനുവരി 21 മുതല്‍ 27 വരെ  By സജീവ്‌ ശാസ്താരം  

Last Updated : Jan 25, 2019, 10:49 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും, വാരമദ്ധ്യത്തിന് ശേഷം കാര്യങ്ങൾ അനുകൂലമാകും, സാമ്പത്തിക വിഷമതകൾ ഒരു പരിധി വരെ ശമിക്കും.  

ഭരണി: വ്യക്തിപരമായ അത്യാവശ്യ യാത്രകൾ വേണ്ടിവരും, സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക ക്ഷമ കുറയും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .

കാർത്തിക: ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, അനാവശ്യ ചിന്തകൾ തുടർച്ചയായി മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക് സാദ്ധ്യത, ബന്ധുഗുണം അനുഭവിക്കും. 

രോഹിണി: തൊഴിൽ രംഗത്ത് അനാവശ്യമായ വിവാദങ്ങൾ, സഞ്ചാരക്ലേശം വർദ്ധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

മകയിരം: കാര്യസാദ്ധ്യത്തിനായി യാത്രകൾ വേണ്ടിവരും, ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം, കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

തിരുവാതിര: ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തും, ബന്ധുക്കളെ സന്ദർശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന്  നിലനിന്നിരുന്ന അരിഷ്ടത ശമിക്കും. 

പുണർതം: തൊഴിലിൽ അനുകൂലമായ സാഹചര്യം, വിശ്രമം കുറവായിരിക്കും, ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ അവിചാരിത  മുടക്കം. 

പൂയം: പ്രവർത്തന വിജയം കൈവരിക്കും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും, തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  

ആയില്യം: ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അധിക ശ്രദ്ധ പുലർത്തുക, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും.

മകം: ശാരീരികവും മാനസികവുമായ ക്ഷീണം, വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും, പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാദ്ധ്യതയുണ്ട്, വാരമധ്യത്തോടെ സാമ്പത്തിക വിഷമതകൾ ശമിക്കും. 

പൂരം: ആരോഗ്യ കാരണങ്ങളാൽ പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും, ഗൃഹസുഖം കുറയും സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും, മാനസിക ക്ഷമ കുറയും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്.

ഉത്രം: അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും, സുഖകരമല്ലാത്ത ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക് സാദ്ധ്യത, ബന്ധുഗുണം അനുഭവിക്കും. 

അത്തം: അവിചാരിത കാരണങ്ങളാൽ ബന്ധുക്കൾ തമ്മിൽ ഭിന്നത, സഞ്ചാരക്ലേശം വർദ്ധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

ചിത്തിര: ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും, ഭാഗ്യ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് ധനനഷ്ടം, കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

ചോതി: അനാവശ്യ യാത്രകൾ മൂലം ക്ഷീണം വർദ്ധിക്കും, ബന്ധുക്കളെ സന്ദർശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.

വിശാഖം: വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും, വിശ്രമം കുറവായിരിക്കും, ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം.

അനിഴം: സുഹൃദ് സഹായം വർദ്ധിക്കും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം മനസ്സിന് സുഖം നൽകും, തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്‍റെ ലാഭം.  

തൃക്കേട്ട: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും.

മൂലം: മാനസിക നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശ കാര്യങ്ങൾ സാധിക്കുകയില്ല, ആരോഗ്യസ്ഥിതിമോശമായിരിക്കും, ഉദര-മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും 

പൂരാടം: അനാവശ്യ പണച്ചെലവ് നേരിടേണ്ടിവരും, ദീഘ ദൂരയാത്രകൾ നടത്തും, അടുത്തു പെരുമാറിയിരുന്നവരുമായി അഭിപ്രായ ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും, സ്വജനങ്ങളുമായി കലഹം. 

ഉത്രാടം: വിവാഹം വാക്കുറപ്പിക്കും, സാമ്പത്തികമായ വിഷമതകൾ, സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി വിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.

തിരുവോണം: വാഗ്‌വാദങ്ങളിൽ ഏർപ്പെടും, ആരോഗ്യപരമായി വാരം പ്രതികൂലം, പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ, വീട്ടുപകരങ്ങൾക്ക് കേടുപാടുകൾ, അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം 

അവിട്ടം: പനി, ജ്വരം ഇവയ്ക്കു സാദ്ധ്യത, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, തൊഴിൽപരമായി യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. 

ചതയം: പുണ്യ സ്ഥല സന്ദർശനം, ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, വാക്കു തർക്കങ്ങൾ മനഃ സ്സുഖം കെടുത്തും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

പൂരുരുട്ടാതി: ആരോഗ്യപരമായി വാരം അനുകൂലമല്ല, തൊഴിലന്വേഷകർക്ക് നേട്ടം, മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ, ബന്ധുജന സമാഗമം മനഃസുഖം നൽകും. 

ഉത്രട്ടാതി: സ്വഗൃഹം വെടിഞ്ഞു കഴിയേണ്ടിവരും, ദാമ്പത്യ കലഹം അവസാനിക്കും, ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.

രേവതി: ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും, ആരോഗ്യപരമായി നില നിന്നിരുന്ന വിഷമതകൾ ശമിക്കും, യാതകളിലൂടെ നേട്ടം വിദ്യാർത്ഥികൾക്ക് വാരം പ്രതികൂലമാണ്, പണമിടപാടുകൾ ശ്രദ്ധയോടെ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

Trending News