സമ്പൂര്‍ണ്ണ ആഴ്ച ഫലം

മാർച്ച് 18മുതൽ 24 വരെ By സജീവ് ശാസ്‌താരം

Last Updated : Mar 18, 2019, 12:17 PM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ആരോഗ്യപരമായി അനുകൂല വാരം, യാത്രകൾ വേണ്ടിവരും, ബിസിനസുകാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം, സാമ്പത്തിക വിഷമതകൾ മറികടക്കും. 

ഭരണി: സുഹൃദ് സഹായം ലഭിക്കും, സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക സുഖം വർദ്ധിക്കും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്.

കാർത്തിക: ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തത് രമ്യമായി അവസാനിക്കും, അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ, തലവേദന, പനി എന്നിവയ്ക്ക് സാധ്യത, ബന്ധുഗുണം അനുഭവിക്കും. 

രോഹിണി: തൊഴിൽ രംഗത്ത് നേട്ടങ്ങൾ, സഞ്ചാരക്ലേശം വർധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. കാലാവസ്ഥാജന്യ രോഗസാധ്യത, വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

മകയിരം: ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, ജീവിതപങ്കാളിക്ക് തൊഴിൽ ലാഭം,  കടങ്ങൾ വീട്ടുവാൻ സാധിക്കും.
 
തിരുവാതിര: ഗൃഹസുഖം വർദ്ധിക്കും, ബന്ധുക്കളിൽ നിന്നുള്ള സഹായത്തോടെ ഗൃഹനിർമ്മാണത്തിൽ പുരോഗതി, ആരോഗ്യപരമായി മെച്ചം, തൊഴിൽപരമമായ ഉയർച്ച. 

പുണർതം: മേലധികാരികളുടെ പിന്തുണയോടെ കർമ്മരംഗത്ത് പുരോഗതി, സാമ്പത്തിക നേട്ടം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, അവിചാരിത യാത്രകൾ വേണ്ടിവരും. 

പൂയം: തൊഴിൽ പരിശ്രമങ്ങളിൽ വിജയം, കാലാവസ്ഥാജന്യ രോഗസാധ്യത, ബന്ധുജനങ്ങളുടെ അഭിപ്രായ ഭിന്നത, ഗൃഹമാറ്റത്തിന് അനുകൂലമായ സാഹചര്യം, പൊതു പ്രവർത്തന വിജയം കൈവരിക്കും.

ആയില്യം: ഉദ്യോഗാർത്ഥികൾക്ക് അനുകൂല വാരം, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും, ജീവിത പങ്കാളിക്ക് മനഃസുഖം കുറയും, ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, ഗൃഹോപകരണത്തിന് കേടുപാടുകൾ. 

മകം: പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും, സുഹൃത്തുകൾക്ക് ആശുപത്രിവാസം, ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കുറയും, വേർപെട്ടുനിൽക്കുന്ന കുടുംബ ബന്ധങ്ങൾ ഒന്നിക്കും. 

പൂരം: മാനസിക സന്തോഷം വർധിക്കും, പണമിടപാടുകളിൽ നേട്ടങ്ങൾ, ആരോഗ്യ വിഷമതകൾ ശമിക്കും, പ്രവർത്തന വിജയം കൈവരിക്കും, സാമ്പത്തികമായി വാരം അനുകൂലം.  

ഉത്രം: ബുദ്ധിപരമായ മത്സരങ്ങളിൽ വിജയിക്കും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും, സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകളിൽ തീരുമാനം, തൊഴിൽപരമായ യാത്രകൾ വേണ്ടിവരും.

അത്തം: സമതിക വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കും, സ്വന്തം ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, സഹായികളുമായി അഭിപ്രായ ഭിന്നത. 

ചിത്തിര: പഠനരംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിക്കും, കുടുംബ ചടങ്ങുകളിൽ നായകസ്ഥാനം വഹിക്കും, കോടതികളിൽ നിന്ന് അനുകൂല തീർപ്പുകൾ, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

ചോതി: മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും, ബന്ധു ഗുണം വർധിക്കും, കുടുംബസമേത യാത്രകൾ. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളെക്കുറിച്ച് അമിതമായ ഉത്കണഠ.  

വിശാഖം: ഭാഗ്യപുഷ്ടിയുള്ള വാരമാണ്, ധനപരമായ നേട്ടങ്ങൾ, സ്വന്തക്കാർക്ക് തൊഴിൽപരമായ പുരോഗതി, പുനർ വിവാഹം ആലോചിക്കുന്നവർക്ക് കൂടുതൽ അനുകൂലം.

അനിഴം: വ്യവഹാര വിജയം, ഭൂമിയിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ജനസമാഗമം.

തൃക്കേട്ട: സഹോദരഗുണം വർധിക്കും, അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും, തൊഴിൽ മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകൾ, സന്താനങ്ങളെക്കൊണ്ട് നേട്ടങ്ങൾ.  

മൂലം: ഉദ്ദേശ കാര്യങ്ങൾ വിജയത്തിലെത്തും, രോഗാവസ്ഥയിൽനിന്ന് മോചനം, ജലജന്യ രോഗങ്ങൾ പിടിപെടാം, അവിചാരിതമായി പണച്ചെലവധികരിക്കും 

പൂരാടം: അനാവശ്യ യാത്രകൾ വേണ്ടിവരും, ബന്ധുജനങ്ങൾ വഴി നേട്ടങ്ങൾ, സന്താനങ്ങൾക്ക് പരീക്ഷാവിജയം, സന്താനലാഭത്തിന് യോഗമുള്ള വാരമാണ്. 

ഉത്രാടം: സാമ്പത്തികമായ വിഷമതകൾ മറികടക്കും, സന്താനഗുണമനുഭവിക്കും, ആരോഗ്യവിഷമതകൾ നേരിടും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽരംഗം പുഷ്ടിപ്പെടും.

തിരുവോണം: സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും, വാഹനത്തിന് അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കുക, തൊഴിൽപരമായ കാര്യങ്ങൾ അനുകൂലമാകും.  

അവിട്ടം: കാലവസ്ഥാജന്യമായ പനി, ജ്വരം ഇവയ്ക്കു സാധ്യത, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും, പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ, യാത്രകൾ വേണ്ടി വരും, ഭക്ഷണ സുഖം കുറയും. 

ചതയം: ബന്ധുഗൃഹ സന്ദർശനം, തൊഴിൽരംഗത്ത് പരിശ്രമത്തിനു തക്കഫലം ലഭിക്കും, ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

പൂരുരുട്ടാതി: സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ സാധ്യത, സർക്കാർ ജീവനക്കാർക്ക് ജോലിഭാരം വർധന, പണമിടപാടുകളിൽ നേട്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. 

ഉത്രട്ടാതി: ഭക്ഷണസുഖം വർധിക്കും, ദാമ്പത്യപരമായി നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും, ആരോഗ്യ വിഷമതകളിൽ നിന്ന് മോചനം. 

രേവതി: ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും, സാമ്പത്തിക പ്രതിസന്ധി മറികടക്കും, യാത്രകളിലൂടെ നേട്ടം, വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം കുറയും, പണമിടപാടുകളിൽ ശ്രദ്ധ കുറയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം
 9656377700

 sastharamastro@gmail.com

Trending News