സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഏപ്രിൽ 22 മുതൽ 28 വരെ By സജീവ് ശാസ്‌താരം

Last Updated : Apr 26, 2019, 07:45 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: ആരോഗ്യ വിഷമതകൾ ശമിക്കും, തൊഴിലിൽ  അനുകൂല മാറ്റങ്ങൾ, നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും, വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഭരണി: കുടുംബസമേത യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

കാർത്തിക: ശാരീരികമായ അലസത, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയിൽ നിന്ന് മോചനം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങൾക്കായി പണം ചെലവിടും, തൊഴിൽ പരമമായ ഉയർച്ച.

രോഹിണി: ഭക്ഷണ സുഖമുണ്ടാവും, ധനപരമായ പുരോഗതി, തൊഴിലിൽ അനുകൂലമായ സാഹചര്യം, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക, മാനസികമായ പിരിമുറുക്കത്തിൽ നിന്ന് മോചനം

മകയിരം: സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, വൈഷമ്യം നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ സഹായിക്കുക വഴി കാര്യവിജയം, ഭവനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും,   

തിരുവാതിര: അവിചാരിത യാത്രകൾ വേണ്ടിവരും, മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

പുണർതം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

പൂയം: ആരോഗ്യപരമായ വിഷമതകൾ ശമിക്കും, മനസ്സിൻറെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, ഭൂമി വിൽപ്പനയിൽ തീരുമാനം, അയൽവാസികളുടെ സഹായം ലഭിക്കും. 

ആയില്യം: ബന്ധുക്കളുമായി നിലനിന്നിരുന്ന അകൽച്ച അവസാനിക്കും, സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, ധനപരമായി അനുകൂലം. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും.

മകം: ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ നേട്ടം, സന്താനങ്ങൾക്ക് പുരോഗതി, വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും, സുഹൃദ് സഹായം ലഭിക്കും, ധനപരമായ വിഷമതകൾ മറികടക്കും.

പൂരം: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ നേട്ടങ്ങൾ, ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

ഉത്രം: തൊഴിൽപരമായി അനുകൂല സമയം, സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം, ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും,  മാനസിക സംഘർഷം ശമിക്കും, വിശ്രമം കുറയും. 

അത്തം: കുടുംബ സുഖ വർദ്ധന, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പുതിയ വസ്ത്ര-ആഭരണ ലാഭം, ധനപരമായ ചെലവുകൾ വർദ്ധിക്കും, പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.  

ചിത്തിര: സന്താനങ്ങൾക്കായി പണച്ചെലവ്, ഇരു ചക്ര വാഹനം പുതിയതായി വാങ്ങും, തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിക്കും, ദേഹസുഖം കുറയും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ.

ചോതി: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന അകൽച്ച, പിണക്കം എന്നിവ അവസാനിക്കും, സകുടുംബയാത്രകൾ നടത്തും, തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

വിശാഖം: ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, തൊഴിൽപരമായ മാറ്റങ്ങൾ, അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

അനിഴം: ബന്ധു ജന സമാഗമം ഉണ്ടാകും, ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും, പണമിടപാടുകളിൽ കൃത്യത പുലർത്തണം. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് നൽകിയിരുന്ന അപേക്ഷകളിൽ തീരുമാനമുണ്ടാകും.

തൃക്കേട്ട: യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം വിട്ടൊഴിയും, വിവാഹാലോചനകളിൽ തീരുമാനമെടുക്കും. 

മൂലം: സാമ്പത്തിക വിഷമതകൾ അലട്ടും, തൊഴിൽപരമായ സ്ഥാനചലനം, ഭക്ഷണസുഖം ലഭിക്കും, സുഹൃത്തുക്കൾക്കായി സഹായം ചെയ്യും, ആരോഗ്യ വിഷമതകൾ ശമിക്കും. 

പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന, രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം, കുടുംബ ജീവിതസൗക്യം വർദ്ധിക്കും,  അവിചാരിത ധനലാഭം. 

ഉത്രാടം: ഭൂമി വിൽപ്പന തീരുമാനമാകും,  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും, സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യപരീക്ഷണത്തിന് പണം മുടക്കും.

തിരുവോണം: സ്വയം തൊഴിലിൽ ധനലാഭം, പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കൈവൈരിക്കും,  സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ നടത്തും. 

അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം, വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, ബന്ധുക്കൾ തമ്മിൽ ഭിന്നത, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും, സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും,  സന്താനങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. 

ചതയം: വാഹനത്തിനും ഭവനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതുരംഗത്ത് പ്രശസ്തി വർദ്ധിക്കും, സുഹൃദ് സഹായം വർദ്ധിക്കും, തൊഴിലന്വേഷണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. 

പൂരുരുട്ടാതി: സാമ്പത്തിക വിഷമതകൾ മറികടക്കും, സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം. യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.

ഉത്രട്ടാതി: ആരോഗ്യപരമായി പൊതുവെ അനുകൂലവാരമല്ല, ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, മനഃസുഖം കുറയും, തൊഴിൽരംഗത്ത് നേട്ടങ്ങൾ. പനി, അസ്വാസ്ഥ്യം  എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

രേവതി: പണച്ചെലവ് അധികരിക്കും, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും, തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം

9656377700

 sastharamastro@gmail.com

Trending News