കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം.മേനോനെ നിയമിച്ചു. നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജേന്ദ്രനെ നീക്കി പകരം രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേസിൽ ഇനിയും കൂടുതൽ സാക്ഷികൾ കൂറുമാറിയേക്കും. അത് തടയുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കേസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോൻ പറഞ്ഞു. സി.രാജേന്ദ്രൻ നേരത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് (DGP) രാജിക്കത്ത് കൈമാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ രാജി.
കേസിൽ പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. മധു വധക്കേസിന്റെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മയും സഹോദരിയും രംഗത്ത് വന്നത്.
Madhu Murder Case: മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു,മധുവിൻറെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്
അട്ടപ്പാടി മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിൻറെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസിൽ പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവയ്‌ക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
മധു വധക്കേസിൻറെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിൻറെ അമ്മയും സഹോദരിയും രംഗത്തു വന്നത്. ഈ അപേക്ഷ നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. അപേക്ഷയില്‍ തീരുമാനമാവുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നായിരുന്നു കുടുംബത്തിൻറെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിചാരണകോടതിയെ സമീപിച്ചെങ്കിലും, പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരായതിനാൽ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെയാണ് ഇവർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്.
11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് കേസിൽ കൂറുമാറിയത്. നേരത്തെ മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ഇയാൾ മൊഴി നൽകിയിരുന്നത്. കോടതിയിൽ രഹസ്യ മൊഴി നൽകിയപ്പോളും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ വിസ്താരത്തിനിടെ ചന്ദ്രൻ മൊഴി മാറ്റി പറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...