Attappadi Madhu Murder Case: സാക്ഷി വിസ്താരം ആരംഭിച്ച് പതിനൊന്നു മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര.
Attappadi Madhu Murder Case: പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ അക്രമം നേരിടേണ്ടി വരുമെന്ന് ഭയക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മധുവിൻറെ അമ്മ പാലക്കാട് എസ്പിയ്ക്ക് പരാതി നൽകിയത്.
Madhu Murder Case Verdict Today: 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്.
പ്രതികൾ മധുവിനെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടുവെന്നും കള്ളൻ എന്നു പറഞ്ഞ് അവർ മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടുവെന്നുമായിരുന്നു സുനിൽ കുമാര്‍ പോലീസിന് മൊഴി നൽകിയിരുന്നത്.
കേസിൽ ഇനിയും കൂടുതൽ സാക്ഷികൾ കൂറുമാറിയേക്കും. അത് തടയുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കേസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.