Crime: പള്ളിക്കലിൽ യുവാക്കൾക്ക് നേരെ വധശ്രമം; പ്രതി അറസ്റ്റിൽ

Attempt to kill youths in Pallikal: നവംബ‍‍ർ 24-ാം തീയതിയാണ് പ്രതി പള്ളിക്കൽ മൂതല സ്വദേശികളായ രണ്ട് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 08:56 PM IST
  • പള്ളിക്കൽ ഷഫീക് മന്‌സിലിൽ അർഷാദ് (51) ആണ് അറസ്റ്റിലായത്.
  • പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
  • പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Crime: പള്ളിക്കലിൽ യുവാക്കൾക്ക് നേരെ വധശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.എം. മുക്ക് എന്ന സ്ഥലത്ത് വെച്ച് പള്ളിക്കൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ.കോണം ഷഫീക് മന്‌സിലിൽ അർഷാദ് (51) ആണ് അറസ്റ്റിലായത്.

നവംബ‍‍ർ 24-ാം തീയതിയാണ് പ്രതി പള്ളിക്കൽ മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂതല എം.എം. മുക്കിൽ പ്രതി ബഹളം വെച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കൊണ്ടാണ് യുവാക്കളെ പ്രതി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ALSO READ: കനത്ത മഴയ്ക്ക് ശമനം; പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ വി. കെ. ശ്രീജേഷ്, എസ്. ഐ. സഹിൽ. എം. സുനിൽ, എഎസ്ഐ അനിൽ കുമാർ, മനോജ്, എസ്. സി. പി. ഒ ബിനു, മഹേഷ്, സുബീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News