Attukal Pongala 2024: ആറ്റുകാൽ പൊങ്കാല മഹോത്സവം: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ

Attukal Pongala Mahothsavam: ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ പരാതിപ്പെടുന്നതിനായി വാ‌ട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916 ൽ 24 മണിക്കൂറും വിളിക്കാവുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 06:41 PM IST
  • ഫയർഹൈഡ്രന്റുകൾ ആറ്റുകാലിൽ രണ്ടും എം എസ് കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്കൂൾ പരിസരത്തും സജ്ജമാണ്.
  • 24 മണിക്കൂറും അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും വാട്ടർ അതോറിറ്റി നടത്തിയിട്ടുണ്ട്.
Attukal Pongala 2024: ആറ്റുകാൽ പൊങ്കാല മഹോത്സവം: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാ​ഗമായി കുടിവെള്ള വിതരണം സു​ഗമമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കേരള വാട്ടർ അതോറിറ്റി. പൊങ്കാല ഇടുന്ന മേഖലകളിൽ 1390 താൽക്കാലിക പൈപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. പി ടി പി നഗറിലും വെള്ളയമ്പലത്തും കുടിവെള്ള വിതരണത്തിനി വേണ്ടി  വെൻഡിങ് പോയിന്റുകൾ  സജ്ജമാക്കിയിതു കൂടാതെ ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താൽക്കാലിക വെൻഡിങ് പോയിന്റ് ഒരുക്കി. 24 മണിക്കൂറും അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും വാട്ടർ അതോറിറ്റി നടത്തിയിട്ടുണ്ട്. 

ഫയർഹൈഡ്രന്റുകൾ ആറ്റുകാലിൽ രണ്ടും എം എസ് കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്കൂൾ പരിസരത്തും സജ്ജമാണ്. പൊങ്കാല മഹോത്സവം നടക്കുന്ന ദിവസവും(ഫെബ്രുവരി 25) അതിന്റെ തലേ ദിവസവും കുടിവെള്ള സംബന്ധമായ അടിയന്തര പ്രവർത്തനങ്ങൾക്കും മേൽനോട്ടം നിർവ്വഹിക്കുന്നതിനുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ അസി.എൻജിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്‌ക്വാഡിനേയും സജ്ജമാക്കിയിട്ടുണ്ട്. 

ALSO READ: തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണത്; മാതാവിനേയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

ആറു സ്വീവർ ക്ലീനിങ് യന്ത്രങ്ങളും മൂന്നു റോബോട്ടിക് ക്ലീനിങ് യന്ത്രങ്ങളുമുൾപ്പെടെ തൊഴിലാളികളുടെ സംഘത്തെ ഉത്സവ ദിവസങ്ങളിലെ പരാതികൾ പരിഹരിക്കുന്നിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ പരാതിപ്പെടുന്നതിനായി വാ‌ട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916 ൽ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കൂടാതെ മലിനജലം കൈകാര്യം ചെയ്യുന്നതിന് വേണ്ടി 1.56 കോടി രൂപ മുതൽ മുടക്കിൽ വിവിധ പ്രദേശങ്ങളിലെ സിവറേജ് ലൈനുകളും മാൻഹോളുകളും വൃത്തിയാക്കുന്ന പണികൾ ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News