ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ മദ്യശാലകൾക്ക് നിരോധനം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലും ആണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 26ന് വൈകിട്ട് ആറുമണി മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം.
അതേസമയം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ എടുക്കുക ആണ്. തലസ്ഥാനം പൊങ്കാല മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
ALSO READ: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൺ
നഗരത്തിലെ ചന്തകളിലും പ്രധാന കവലകളിലും എല്ലാം മൺകലങ്ങളിലും ഇഷ്ടികകളും എല്ലാം വിൽപ്പനയ്ക്കായി എത്തിത്തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ അലങ്കാരങ്ങളും ആരംഭിച്ചു. 17ന് രാവിലെ 8 മണിയോടെ ദേവി ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27നാണ് സമാപിക്കുക. ഉത്സവത്തിന്റെ പ്രധാന ചടങ്ങ് ആയ തോറ്റംപാട്ട് അവതരണത്തിനും 17 നോടെ തുടക്കമാകും.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.