ബിജു രമേശ് നല്‍കിയ ശബ്ദരേഖ കൃതൃമമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസ് ബിജു രമേശ്‌ മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. 

Last Updated : Aug 3, 2017, 10:11 AM IST
ബിജു രമേശ് നല്‍കിയ ശബ്ദരേഖ കൃതൃമമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസ് ബിജു രമേശ്‌ മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. 

ബാര്‍ ഉടമ ബിജു രമേശ് മാണിക്കെതിരെ അന്വേഷണ സംഘത്തിന് നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് സി.ഡിയില്‍ കൃതൃമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്‍. 

പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം നാലാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിച്ചേക്കും. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സിന്‍റെ  വിലയിരുത്തല്‍. 

അതേസമയം സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ സിഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നെന്നും ബിജുരമേശ് ആരോപിച്ചു.

Trending News