Lithara Death: ലിതാരയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു

കേസ്  മുതിർന്ന  ഐ പി എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരാതിയിൽ ഉണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 24, 2022, 06:47 PM IST
  • സംഭവത്തിൽ റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും പരാതിയിൽ
  • 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത ലിത്താരയുടെ കുടുംബത്തിനുണ്ട്
  • കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യം
Lithara  Death: ലിതാരയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു

കോഴിക്കോട്: ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായിരുന്ന കെ.സിലിതാരയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ മെയ് 6-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

കേസ്  മുതിർന്ന  ഐ പി എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. റെയിൽവേ കോച്ച് രവി സിംഗിൻ്റെ നിരന്തരമായ മാനസിക ശാരീരിക പീഡനത്തെത്തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു.

15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ട പരിഹാരം നൽകണം. റെയിൽവേ കോച്ചിൻറെ പീഡനം കാരണം ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ ലിതാര ധാരാളം മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കുമായിരുന്നും പരാതിയിൽ പറയുന്നു. 24/5/2022 ന് പരാതി പരിഗണിച്ച കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഈയാഴ്ച കേസ് പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News