Beemapalli Urus 2023: ബീമാപ്പള്ളി ഉറൂസ്: തലസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു, സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബാധകം

Beemapalli Urus: തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഡിസംബര്‍ 15 ന് അവധിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 04:50 PM IST
  • ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Beemapalli Urus 2023: ബീമാപ്പള്ളി ഉറൂസ്: തലസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു, സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബാധകം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതൽ 25 വരെയാണ് ഈ വർഷത്തെ ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഡിസംബര്‍ 15 ന് അവധിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അന്നേ ദിവസം നടത്താൻ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News