Bird Flu: കോട്ടയം പനച്ചിക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

Bird flu in Kottayam: കാവനാടിക്കടവ് ഭാഗത്ത് പക്ഷികളെ കൊന്ന് ശാസ്ത്രീയമായി മറവു ചെയ്തു. എന്നാൽ, ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്നത് എതിർത്ത് പ്രദേശവാസികൾ രം​ഗത്തെത്തി.

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 03:02 PM IST
  • പക്ഷിപ്പനി സാധ്യത നേരത്തെ അറിഞ്ഞ് നാട്ടുകാരിൽ ചിലർ വളർത്തു കോഴികളെ ബന്ധു വീടുകളിലേക്ക് മാറ്റിയെന്നും നാട്ടുകാർ ആരോപിക്കുന്നു
  • പക്ഷികളെ കടത്തിയത് കണ്ടെത്താതെ തങ്ങളുടെ കോഴികളെ കൊല്ലുന്നതിനെ ഒരുവിഭാ​ഗം നാട്ടുകാർ എതിർത്തു
  • പതിനാലാം വാർഡിലെ കോഴി കർഷകയുടെ ഫാമിലെ കോഴി, താറാവ്, കാട എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി അറിപ്പ് വന്നിരുന്നു
  • പക്ഷികളെ കൊന്ന് മറവുചെയ്യാൻ അധികൃതർ ഫാമിൽ എത്തിയപ്പോൾ ഏതാനും താറാവുകൾ മാത്രമേ ഫാമിൽ ഉണ്ടായിരുന്നുവുള്ളൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു
Bird Flu: കോട്ടയം പനച്ചിക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ പക്ഷികളെ കൊന്നു തുടങ്ങി. പഞ്ചായത്തിലെ പതിനാലാം വാർഡിലെ കോഴി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാവനാടിക്കടവ് ഭാഗത്ത് പക്ഷികളെ കൊന്ന് ശാസ്ത്രീയമായി മറവു ചെയ്തു. എന്നാൽ, ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്നത് എതിർത്ത് പ്രദേശവാസികൾ രം​ഗത്തെത്തി.

അതേസമയം, പക്ഷിപ്പനി സാധ്യത നേരത്തെ അറിഞ്ഞ് നാട്ടുകാരിൽ ചിലർ വളർത്തു കോഴികളെ ബന്ധു വീടുകളിലേക്ക് മാറ്റിയെന്നും നാട്ടുകാർ ആരോപിക്കുന്നു. പക്ഷികളെ കടത്തിയത് കണ്ടെത്താതെ തങ്ങളുടെ കോഴികളെ കൊല്ലുന്നതിനെ ഒരുവിഭാ​ഗം നാട്ടുകാർ എതിർത്തു. പതിനാലാം വാർഡിലെ കോഴി കർഷകയുടെ ഫാമിലെ കോഴി, താറാവ്, കാട എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി അറിപ്പ് വന്നെങ്കിലും, പക്ഷികളെ കൊന്ന് മറവുചെയ്യാൻ അധികൃതർ ഫാമിൽ എത്തിയപ്പോൾ ഏതാനും താറാവുകൾ മാത്രമേ ഫാമിൽ ഉണ്ടായിരുന്നുവുള്ളൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ALSO READ: Bird flu: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദം

എന്നാൽ, പോലീസ് സംരക്ഷണയിൽ ആരോ​ഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിച്ചു. ഫാമിലെ  കോഴികളുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും വ്യാഴാഴ്ച  പക്ഷിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ച് രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് വളർത്തു പക്ഷികളെയും കൊന്ന് ശാസ്ത്രീയമായി മറവു ചെയ്യുന്ന നടപടികളാണ് നടന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്റ്റഡ് സോൺ ആയും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് സർവലൻസ് സോൺ ആയും കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന മാർ​ഗനിർദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News