ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കള്‍: കോടിയേരി

ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കളാണെന്നും എന്നാല്‍ മുഖ്യശത്രു ബിജെപിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Last Updated : Jan 2, 2018, 01:12 PM IST
ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കള്‍: കോടിയേരി

കോട്ടയം: ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കളാണെന്നും എന്നാല്‍ മുഖ്യശത്രു ബിജെപിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയ്ക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചിരിക്കുകയാണെന്നും കോടിയേരി സൂചിപ്പിച്ചു. സിപിഎം കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയങ്ങളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിജെപി സ്വീകരിക്കുന്നത് സാമ്ര്യാജ്യത്വ നയമാണ്. അധികാരത്തിന്‍റെ മറവില്‍ ആര്‍എസ്എസ് വത്ക്കരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

നോട്ടുനിരോധനത്തിന്‍റെ ഗുണം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്ന് ആരോപിച്ച കോടിയേരി, ജിഎസ്ടി സംസ്ഥാനത്തിന്‍റെ വികസനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നും ആരോപിച്ചു.

Trending News