ടീം BJP റെഡി;ഭാരവാഹികളെ പ്രഖ്യാപിച്ച BJP കുട്ടനാട് ഉപതെരെഞ്ഞെടുപ്പിനൊരുങ്ങുന്നു

ഭാരവാഹികളെ പ്രഖ്യാപിച്ച ബിജെപി കുട്ടനാട് ഉപതെരെഞ്ഞെടുപ്പും തദ്ദേശ തെരെഞ്ഞെടുപ്പും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് മത്സരിക്കുമെന്ന് നേരത്തെ തന്നെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Last Updated : Mar 6, 2020, 06:34 AM IST
ടീം BJP റെഡി;ഭാരവാഹികളെ പ്രഖ്യാപിച്ച BJP കുട്ടനാട് ഉപതെരെഞ്ഞെടുപ്പിനൊരുങ്ങുന്നു

തിരുവനന്തപുരം:ഭാരവാഹികളെ പ്രഖ്യാപിച്ച ബിജെപി കുട്ടനാട് ഉപതെരെഞ്ഞെടുപ്പും തദ്ദേശ തെരെഞ്ഞെടുപ്പും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് മത്സരിക്കുമെന്ന് നേരത്തെ തന്നെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ നേടുക എന്നത് എന്‍ഡിഎ യെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച സുഭാഷ് വാസു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.എന്നാല്‍ ഇപ്പോള്‍ സുഭാഷ് വാസു ബിഡിജെഎസ്സിനൊപ്പം ഇല്ല.അത്കൊണ്ട് തന്നെ എന്‍ഡിഎ യെ സംബന്ധിച്ചടുത്തോളം കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുക ബിഡിജെഎസ്സാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്ന നിലപാട് ബിജെപി നേതൃത്വം ബിഡിജെഎസ്സിനെ അറിയിച്ചത്.അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബിജെപി നിലപാടുകള്‍ ബിഡിജെഎസ് കണക്കിലെടുക്കും.എന്തായാലും എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടന്നതോടെ എന്‍ഡിഎ യും ഇനി സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും.ഇതിന് പിന്നാലെ   തദ്ദേശ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളും ബിജെപി നേതൃത്വം ആരംഭിക്കും.ഇത്തവണ എന്‍ഡിഎ എന്ന നിലയില്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ട് തന്നെ സീറ്റ് വിഭജനം അടക്കുമുള്ള കാര്യങ്ങള്‍ നേരത്തെ പൂര്‍ത്തിക്കുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്.

Trending News