''ആ വഞ്ചനയ്ക്ക് കൂട്ട് നിന്നവർ ഓരോന്നോരോന്നായി മാപ്പ് പറഞ്ഞ് നിലപാട് തിരുത്തേണ്ടിവരും''

ശബരിമല പ്രക്ഷോഭ കാലത്തെ വഞ്ചകര്‍ തെറ്റ് തിരുത്തേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍,

Last Updated : Aug 30, 2020, 02:18 PM IST
  • യാക്കോബായ സഭ നേതൃത്വത്തിന്‍റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നത്
  • സർക്കാരിന്റെ 'ആത്മാർത്ഥത',പിറവം പള്ളി വിഷയത്തിലെങ്കിലും യാക്കോബായ സഭ മനസിലാക്കിയത് നന്നായി
  • അവനവന്റെ വിശ്വാസത്തിനു പോറലേൽക്കുമ്പോൾ, ഓടി ചെന്ന് അഭയം പ്രാപിക്കാൻ കേന്ദ്ര സർക്കാർ മാത്രമേ ഉള്ളൂ
  • ശബരിമല സ്ത്രീ പ്രവേശം കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ മനസ്സിലെ മായാത്ത മുറിവാണ്
''ആ വഞ്ചനയ്ക്ക് കൂട്ട് നിന്നവർ ഓരോന്നോരോന്നായി മാപ്പ് പറഞ്ഞ് നിലപാട് തിരുത്തേണ്ടിവരും''

തിരുവനന്തപുരം:ശബരിമല പ്രക്ഷോഭ കാലത്തെ വഞ്ചകര്‍ തെറ്റ് തിരുത്തേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍,
യാക്കോബായ സഭ നേതൃത്വത്തിന്‍റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നത്.
വനിതാമതിലിൽ പങ്കെടുത്തത് തെറ്റായി പോയെന്നും,അതൊരു ആഭാസമായിരുന്നു എന്നും വൈകിയാണെങ്കിലും യാക്കോബായ സഭ നേതൃത്വം അംഗീകരിച്ചത് 
നന്നായി എന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു.
ശബരിമലയിൽ  തിരുത്താനാവാത്ത എന്തോ കോടതി വിധിയുണ്ടെന്ന മട്ടിൽ പ്രവർത്തിച്ച സർക്കാരിന്റെ ആത്മാർത്ഥത,
പിറവം പള്ളി വിഷയത്തിലെങ്കിലും യാക്കോബായ സഭ മനസിലാക്കിയത് നന്നായി എന്ന് ബിജെപി നേതാവ് കൂട്ടിചേര്‍ക്കുന്നു.
നീതി നടപ്പാക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടിക്കേ കഴിയൂ എന്ന്  മുംബൈ ഭദ്രാസനത്തിന്റെ തലവൻ തോമസ് മോർ അലക്സന്ത്രിയോസ് പ്രസ്താവിച്ചത്,  
അവനവന്റെ വിശ്വാസത്തിനു പോറലേൽക്കുമ്പോൾ, ഓടി ചെന്ന് അഭയം പ്രാപിക്കാൻ കേന്ദ്ര സർക്കാർ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിൽ നിന്ന് തന്നെയാണ്.
എന്ന് ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്ത്രീ പ്രവേശം  കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ മനസ്സിലെ മായാത്ത മുറിവാണ്. 
ആ വഞ്ചനയ്ക്ക് കൂട്ട് നിന്നവർ ഓരോന്നോരോന്നായി മാപ്പ് പറഞ്ഞ് നിലപാട് തിരുത്തേണ്ടിവരുമെന്ന് തന്നെയാണ് വിശ്വാസം. 
എന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

തന്‍റെ ഫേസ് ബുക്ക് കുറിപ്പിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.

https://www.facebook.com/SobhaSurendranOfficial/posts/1974984885958675

 

Trending News