ന്യൂഡല്‍ഹി:കേരളത്തില്‍ ഹിന്ദുത്വം കൊണ്ട് മാത്രം വലിയ രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ കഴിയില്ല എന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം.
അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തെകൂടി വിശ്വാസത്തില്‍ എടുക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.
നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ചലനങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിരീക്ഷിക്കുകയാണ്.
കേരളാ കോണ്‍ഗ്രസുകള്‍ സംസ്ഥാനത്തെ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് എന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
അത് കൊണ്ട് തന്നെ നിലവില്‍ തങ്ങള്‍ക്കൊപ്പമുള്ള ക്രൈസ്തവ നേതാക്കള്‍ക്കൊപ്പം കൂടുതല്‍ നേതാക്കള്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍
അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍,
ബിജെപി നേതൃത്വം കരുതലോടെയാണ് ഇക്കാര്യത്തില്‍ നീങ്ങുന്നത്,നിലവില്‍ സംസ്ഥാനത്ത് യുഡിഎഫില്‍ നിന്ന് പുറത്തായ യുപിഎ ഘടക കക്ഷി കേരളാ കോണ്‍ഗ്രസ്
ജോസ് വിഭാഗത്തിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങാളാണ് ഉള്ളത്.
ഈ സാഹചര്യത്തില്‍ കരുതലോടെയാണ് ബിജെപി നീങ്ങുന്നത്,ആരുമായും സഖ്യത്തിനുള്ള സാധ്യതകള്‍ ബിജെപി തള്ളിക്കളയുന്നില്ല.
എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കുകയും ചെയ്യും.
നേരത്തെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് എന്‍ഡിഎ യുടെ ഭാഗമായിരുന്നെങ്കിലും പിന്നീട് മുന്നണി വിട്ട് പോവുകയായിരുന്നു.
അതേസമയം കഴിഞ്ഞ സംസ്ഥാന എന്‍ഡിഎ യോഗത്തില്‍ പിസി ജോര്‍ജ് മുന്നണിയില്‍ വന്നതും പോയതും തങ്ങള്‍ അറിഞ്ഞില്ലെന്ന് ചില ഘടകകക്ഷികളുടെ
ഭാഗത്ത് നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
എന്തായാലും സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരിക്കുന്നതിന് നേതൃയോഗത്തില്‍ തീരുമാനം എടുക്കുകയും ചെയ്തു.
അത് കൊണ്ട് തന്നെ സംസ്ഥനത്തെ സഖ്യം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
നേരത്തെ CAA വിരുദ്ധ പ്രക്ഷോഭ സമയത്ത് ബിജെപി ദേശീയ നേതൃത്വം ടോം വടക്കന്‍,ജോര്‍ജ് കുര്യന്‍,യുവമോര്‍ച്ച നേതാവ് എജെ അനൂപ് എന്നിവരുടെ
നേതൃത്വത്തില്‍ ക്രൈസ്തവ സഭയുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു.
ഇങ്ങനെ ക്രൈസ്തവ വോട്ടുബാങ്കില്‍ കണ്ണ് വെച്ച് ആസൂത്രിത നീക്കമാണ് ബിജെപി നേതൃത്വം നടത്തുന്നത്.