കടയടപ്പ്കാര്‍ക്ക് ബിജെപിയുടെ മാസ് മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള പരിപാടികള്‍ ബിജെപിയും ശക്തമാക്കുകയാണ്.സംസ്ഥാന വ്യാപകമായി ജനജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന ബിജെപി,മൂന്ന് ദിവസത്തെ പൊതുയോഗങ്ങള്‍ വരെ ഒരു സ്ഥലത്ത് തന്നെ സംഘടിപ്പിക്കുന്നതടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്.

Last Updated : Feb 1, 2020, 05:09 AM IST
  • ബിജെപി യുടെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടുള്ള പൊതുയോഗങ്ങളും പരിപാടികളും നടക്കുമ്പോള്‍ കടകള്‍ അടച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്.കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ബിജെപി നാല് ദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഫെബ്രുവരി മൂന്ന് മുതല്‍ 6 വരെയാണ് പ്രചാരണ പരിപാടി നടക്കുന്നത്
കടയടപ്പ്കാര്‍ക്ക് ബിജെപിയുടെ മാസ് മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള പരിപാടികള്‍ ബിജെപിയും ശക്തമാക്കുകയാണ്.സംസ്ഥാന വ്യാപകമായി ജനജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന ബിജെപി,മൂന്ന് ദിവസത്തെ പൊതുയോഗങ്ങള്‍ വരെ ഒരു സ്ഥലത്ത് തന്നെ സംഘടിപ്പിക്കുന്നതടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്.

ബിജെപി യുടെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടുള്ള പൊതുയോഗങ്ങളും പരിപാടികളും നടക്കുമ്പോള്‍ കടകള്‍ അടച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്.കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ബിജെപി നാല്  ദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഫെബ്രുവരി മൂന്ന് മുതല്‍ 6 വരെയാണ് പ്രചാരണ പരിപാടി നടക്കുന്നത്.സംഘപരിവാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഫെബ്രുവരി 3 ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടിയും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി എന്നിവരാണ് പ്രാസംഗികര്‍.

ഫെബ്രുവരി നാലിന് സിനിമാ സംവിധായകനും ബിജെപി നേതാവുമായ അലിഅക്ബറും ബിജെപി നേതാവ് എസ് സുരേഷുമാണ് പ്രാസംഗികര്‍.ഫെബ്രുവരി 5 ന് ആര്‍എസ്എസ് നേതാവ്  വത്സന്‍ തില്ലങ്കേരിയും ഫെബ്രുവരി ആറിന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമാണ് പ്രസാംഗിക്കുന്നത്.ആദ്യ ദിവസം ജന ജാഗ്രതാ സമിതിയും രണ്ടാം ദിനം ബിഎംഎസ്സും മൂന്നാം ദിനം ബിഎംഎസ്സും നാലാം ദിനം ബിജെപിയുമാണ് സംഘാടകര്‍.
 പരിപടിക്കയുള്ള ഒരുക്കങ്ങള്‍ സംഘപരിവാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.അതിനിടെ "സമ്മേളനം നടത്തിയാൽ കടകൾ അടപ്പിക്കുവാനാണ് നിങ്ങൾ നിർദ്ദേശിക്കുന്നത് എങ്കിൽ...!!
മാരത്തോൺ സമ്മേളനം നടത്താനാണ് ഞങ്ങടെ തീരുമാനം" എന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് എസ് സുരേഷ് പരിപാടിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെതിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,

Trending News