കേരളത്തിൽ ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി; കേന്ദ്ര നേതൃത്വത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ടമിട്ട കേന്ദ്ര നേതൃത്വത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപിയുടെ സംസ്ഥാന പഠന ശിബിരം

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 06:14 PM IST
  • ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി രംഗത്ത്
  • കേന്ദ്ര നേതൃത്വത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപിയുടെ സംസ്ഥാന പഠന ശിബിരം
  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുക ദീര്‍ഘകാലമായുള്ള ബിജെപിയുടെ ലക്ഷ്യം
കേരളത്തിൽ ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി; കേന്ദ്ര നേതൃത്വത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ

കേരളത്തിൽ ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി രംഗത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ടമിട്ട കേന്ദ്ര നേതൃത്വത്തിന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപിയുടെ സംസ്ഥാന പഠന ശിബിരം. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുക എന്നത് ദീര്‍ഘകാലമായുള്ള ബിജെപിയുടെ ലക്ഷ്യമാണ്. നേരത്തെ തന്നെ ഇത് പ്രഖ്യാപിച്ചതാണ്. പ്രധാനമന്ത്രിയും അമിത്ഷായും നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ എവിടെയും മുന്നേറ്റം ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ നിരാശയായിരുന്നു ഫലം.

പാലക്കാട് നടന്ന പഠന ശിബിരത്തില്‍ ഇതിനെ കുറച്ച് കൂടി ഗൗരവത്തില്‍ കാണണമെന്നാണ് നിര്‍ദേശം. ഇത്തവണ സുപ്രധാന നിര്‍ദേശങ്ങളും നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് പഠനശിബിരം ഉദ്ഘാടനം ചെയ്തത്. ഇതില്‍ നിന്ന് തന്നെ കേരളം പിടിക്കാന്‍ ബിജെപി എത്രത്തോളം താല്‍പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്. മൂന്ന് ദിവസങ്ങളിലായിട്ടാണ് ഈ ശിബിരം നടന്നത്. പ്രധാന ചര്‍ച്ചാ വിഷയം കേരളത്തിലെ സംഘടനാ പ്രവര്‍ത്തനമായിരുന്നു. ദീര്‍ഘകാലമായി ബിജെപി പ്രവര്‍ത്തകര്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്ന വിഷയമാണ് സംഘടനാ പ്രവര്‍ത്തനം. ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് ഇത് തന്നെയാണ്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയത് പോലുള്ള വലിയ വിജയങ്ങള്‍ കേരളത്തിലും സാധ്യമാകുമെന്ന് ബിഎല്‍ സന്തോഷ് പറയുന്നു. കേരളത്തിലെ ബിജെപിയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുജനപങ്കാളിത്തം വര്‍ധിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വളരുന്നതിന് അനുസരിച്ച് പ്രവര്‍ത്തകരും നേതാക്കളും മാതൃകാ വ്യക്തിത്വങ്ങളാവണം.ഗ്രൂപ്പുകളി പൂർണമായും അവസാനിപ്പിക്കണം. വ്യക്തിശുചിത്വത്തിന് ഊന്നല്‍ നല്‍കാനും നിര്‍ദേശമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും പ്രവര്‍ത്തകര്‍ക്ക് വീണുപോകരുതെന്നും ബിഎല്‍ സന്തോഷ് പറഞ്ഞു. 

കേരളത്തിലെ നേതൃത്വം കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന സൂചന കൂടി അദ്ദേഹത്തിന്റെ പരാമര്‍ശത്തിലുണ്ട്. നേതൃത്വത്തിന് ഭക്തിപരിവേഷം നൽകരുത്. വ്യക്തികളല്ല പാർട്ടിയാണ് പ്രധാനം. ബിജെപിയുടെ സംസ്ഥാന നേതൃത്വം തെറ്റായ വഴിയിലേക്ക് പോകില്ലെന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം. കേന്ദ്ര സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായ കൂടിയാലോചനകളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്. കൂട്ടായ രീതിയിൽ അക്കാര്യത്തിൽ ഒരു ഐക്യം ഉണ്ടാക്കിയെടുക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. നിർദേശങ്ങളെല്ലാം പ്രാവർത്തികമാക്കിയാൽ അൽപമെങ്കിലും ഉയർച്ച കേരളത്തിൽ ഉണ്ടാക്കിയെടുക്കാം എന്നാണ് വിലയിരുത്തൽ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News