കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, മുഹമ്മദ് റസീക് എം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Also Read: വിഴിഞ്ഞം മുക്കോലയിൽ കഞ്ചാവ് വേട്ട; 9 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ബോട്ടിന്റെ എഞ്ചിൻ റൂമിലെ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബാറ്ററിയില്‍ നിന്നുണ്ടായ സ്പാര്‍ക് മൂലം തീ ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ താജുല്‍ അക്ബറിനെയും മുഹമ്മദ് റസീക്കിനെയും ഉടന്‍ തന്നെ നഗരത്തില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മീഞ്ചന്തയില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബേപ്പൂര്‍ യൂണിറ്റും ബേപ്പൂര്‍ കോസ്റ്റല്‍ പോലീസും ചേര്‍ന്ന് പുലര്‍ച്ചെ 3:30 ഓടെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനം, ബുധനാഴ്ച യെല്ലോ അലർട്ട്!
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനം. ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ചയും വ്യാഴാഴ്ചും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.