)
ന്യൂഡൽഹി: ജാമിയ നഗർ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ വൻ തീപിടിത്തം. 10 കാറുകൾ, ഒരു മോട്ടോർ സൈക്കിൾ, രണ്ട് സ്കൂട്ടി, 30 പുതിയ ഇ-റിക്ഷകൾ, 50 പഴയ ഇ-റിക്ഷകൾ എന്നിവ കത്തിനശിച്ചതായി ഡൽഹി അഗ്നിശമനസേന അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമായതായും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായും ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചു. ഏഴ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. രാജ്യതലസ്ഥാനത്ത് ഉഷ്ണതരംഗം ശക്തമായതിനെ തുടർന്ന് നിരവധിയിടങ്ങളിൽ ഈ മാസം തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.