Malappuram : കോട്ടക്കൽ ആയുർവേദ ആചര്യൻ പി.കെ വാര്യർ അന്തരിച്ചു. കോട്ടക്കൽ അര്യ വൈദ്യശാലുടെ മാനേജിങ് ട്രെസ്റ്റിയായിരുന്നു. കോവിഡ് ബാധിതനായിരുന്ന പി.കെ വാര്യർ ജൂൺ പത്തിന് കോവിഡ് ഭേദമായിരുന്നു. ഇന്ന് 12.25ന് കോട്ടയ്ക്കലിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജൂൺ എട്ടിനായിരുന്നു പി.കെ വാര്യർക്ക് 100 വയസ് തികഞ്ഞത്. ക്വിറ്റ് ഇന്ത്യയുടെ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
മൂത്രത്തിൽ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അശുപത്രി വിട്ട് വീട്ടിലേക്ക് മാറ്റിയിരുന്നു.
ALSO READ : ചാള്‍സ് രാജകുമാരനെ കൊറോണയില്‍ നിന്നും രക്ഷിച്ചത് ആയുര്‍വേദ ചികിത്സ?
മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളത്തലത്തിൽ ആയുർവേദ കേന്ദ്രമായി ഉയർത്തിയന്നതിന് പി.കെ വാര്യർ ചുമതല വഹിച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായി പി.എസ് വാര്യറുടെ സഹോദരി പുത്രനാണ് പി.കെ വാര്യർ തന്റെ അമ്മാവൻ തുടങ്ങിവെച്ച കോട്ടക്കൽ ആയുവേദ സ്ഥാപനം രാജ്യന്തര തലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു.
1921ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറ് മക്കളിൽ ഏറ്റവും ഇളയവനായാണ് പി.കെ വാര്യർ ജനിക്കുന്നത്. പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാര്യർ എന്നാണ് മുഴുവൻ പേര്.
21-ാം വയസ്സിൽ രാഷ്ട്രീയ തലയ്ക്ക് പിടിച്ചപ്പോൾ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിന് പങ്കാളിയാകുകയും ചെയ്തു. വീട് വിട്ടിറങ്ങി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയമല്ല ജീവിതം എന്ന് മനസ്സിലാക്കി വാര്യർ തന്റെ വലിയമ്മവാന്റെ പാതിയിലേക്ക് തിരികെ വന്നു.
ALSO READ : കോവിഡിന് പാരമ്പര്യ ചികിത്സാരീതിയുമായി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്...!!
പി.എസ് വാര്യറുടെ കീഴിൽ വൈദ്യപഠനം വീണ്ടും ആരംഭിക്കുകയും ചെയ്തു. തുടർന്ന് 24-ാം വയസിൽ പി.കെ വാര്യറെ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് അംഗമാകുകയും ചെയ്തു. അതും വൈദ്യപഠനം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു അംഗത്വം ലഭിച്ചത്. പിന്നീട് ഫാക്ടറി മാനേജറായിട്ട് സേവനം അനുഷ്ഠിക്കുകയും ചെയ്തു.
1953ൽ പി.കെ വാര്യറുടെ സഹോദരൻ വിമാന അപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ നേതൃ നിരയിലേക്കെത്തുന്നത്. അന്ന് 9 ലക്ഷം രൂപ വാർഷിക വരുമാനത്തിൽ കോട്ടയ്ക്കൽ സ്ഥാപനത്തെ 400 കോടിയിലേക്ക് അദ്ദേഹം ഉയർത്തി. അന്ന് 1953ൽ നേതൃത്വം ഏറ്റെടുത്ത പി.കെ വാര്യർ നാളിതുവരെ കോട്ടയ്ക്കലിന്റെ അമരത്ത് തന്നെ തുടരുകയായിരുന്നു.
ALSO READ : Milma Chairman : മിൽമയുടെ ചെയർമാൻ പിഎ ബാലൻ മാസ്റ്റർ അന്തരിച്ചു
1999ൽ പത്മശ്രീയും 2010 പത്മഭൂഷണും നൽകി പി.കെ വാര്യറെ രാജ്യം ആദരിച്ചു. 1997ൽ ആയുർവേദ മഹർഷി സ്ഥാനം നൽകി അഖിലേന്ത്യ ആയുർവേദിക് കോൺഫ്രൻസ് ആദരിക്കുകയും ചെയ്തു. തുടർന്ന് വിവിധ സംഘടനകളും സ്ഥാപനങ്ങളും പി.കെ വാര്യറുടെ നേട്ടങ്ങളെ ആദരിക്കുകയും ചെയ്തു.
അന്തരിച്ച കവിയത്രി മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. കെ ബാലചന്ദ്രൻ വാര്യർ, പരേതനായ കെ വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ എന്നിവാരാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.